കരുത്തനായി കെ മുരളീധരൻ എത്തുന്നു; നേമത്തെ കോണ്‍ഗ്രസ് പ്രവർത്തകർ ആവേശത്തിൽ

Published : Mar 14, 2021, 11:39 AM ISTUpdated : Mar 14, 2021, 12:23 PM IST
കരുത്തനായി കെ മുരളീധരൻ എത്തുന്നു; നേമത്തെ കോണ്‍ഗ്രസ് പ്രവർത്തകർ ആവേശത്തിൽ

Synopsis

ബൂത്ത് കമ്മിറ്റികൾ സജീവമായെന്ന് പ്രവര്‍ത്തകര്‍ പറയുന്നു കെ മുരളീധരന്റെ വ്യക്തി പ്രഭാവവും സ്ഥാനാര്‍ത്ഥിയായി എത്തുമ്പോൾ സംഘടനാ രംഗത്ത് ഉണ്ടാകുന്ന ഉണര്‍വും നേട്ടമാകുമെന്നാണ് പ്രതീക്ഷ

തിരുവനന്തപുരം: ചര്‍ച്ചകൾക്കും ഏറെ നാളത്തെ കാത്തിരിപ്പിനും ഒടുവിൽ നേമത്തെ കരുത്തൻ കെ മുരളീധരനാണെന്ന് അറിഞ്ഞതോടെ ആകെ ആവേശത്തിലാണ് കോൺഗ്രസ് യുഡിഎഫ് പ്രവര്‍ത്തകര്‍. ഔദ്യോഗിക പ്രഖ്യാപനം വരും മുമ്പ് തന്നെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങൾ തുടങ്ങുന്നതിനുള്ള ആവശേവും അണികൾക്കിടയിൽ പ്രകടമാണ്. ബൂത്ത് കമ്മിറ്റികൾ സജീവമായെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. കെ മുരളീധരന്റെ വ്യക്തി പ്രഭാവവും സ്ഥാനാര്‍ത്ഥിയായി എത്തുമ്പോൾ സംഘടനാ രംഗത്ത് ഉണ്ടാകുന്ന ഉണര്‍വും നേട്ടമാകുമെന്നാണ് പ്രതീക്ഷ. 

ഇടത് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച വി ശിവൻകുട്ടി ഇതിനകം തന്നെ മണ്ഡലത്തിൽ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി സജീവമാണ്. 2016 ൽ സംസ്ഥാന രാഷ്ട്രീയത്തിൽ ആദ്യ നിയമസഭാ സീറ്റ് പിടിച്ച് ചരിത്രം സൃഷ്ടിച്ച ബിജെപിയാകട്ടെ കുമ്മനം രാജശേഖരനിലൂടെ മണ്ഡലം എന്ത് വിലകൊടുത്തും നിലനിര്‍ത്താനുള്ള പരിശ്രമത്തിലുമാണ്. കെ മുരളീധരൻ കൂടി നേമത്ത് സ്ഥാനാര്‍ത്ഥിയായി എത്തുന്നതിലൂടെ കടുത്ത ത്രികോണ മത്സരത്തിന് മാത്രമല്ല രാഷ്ട്രീയ കേരളം ഏറ്റവും അധികം ആകാംക്ഷയോടെ ഉറ്റു നോക്കുന്ന മണ്ഡലം കൂടിയായി നേമം മാറുകയാണ്. 

 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021