സർക്കാരിന് ദൈവകോപവും ജനങ്ങളുടെ കോപവും ഉണ്ടാവും; കേരളത്തിൽ യുഡിഎഫ് തരംഗം ആഞ്ഞടിക്കുമെന്ന് ചെന്നിത്തല

Published : Apr 06, 2021, 08:44 AM ISTUpdated : Apr 06, 2021, 08:51 AM IST
സർക്കാരിന് ദൈവകോപവും ജനങ്ങളുടെ കോപവും ഉണ്ടാവും; കേരളത്തിൽ യുഡിഎഫ് തരംഗം ആഞ്ഞടിക്കുമെന്ന് ചെന്നിത്തല

Synopsis

അയ്യപ്പ ഭക്തൻമാരുടെ വികാരങ്ങളെ മുറിവേൽപ്പിച്ച ഗവൺമെൻ്റിന് ദൈവകോപവും ജനങ്ങളുടെ കോപവും ഉണ്ടാകുമെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. 

ആലപ്പുഴ: ഏകാധിപത്യത്തിനും അഹങ്കാരത്തിനും ധാർഷ്ട്യത്തിനുമെതിരായി കേരളം ഉണർന്നെഴുന്നേൽക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല അടക്കമുള്ള കാര്യങ്ങൾ ചർച്ചയാകുമെന്നും ജനവിരുദ്ധ നയങ്ങളും അഴിമതിയും ജനങ്ങൾ ചർച്ചയാക്കുമെന്നുമാണ് ചെന്നിത്തലയുടെ ആത്മവിശ്വാസം. പ്രതിപക്ഷം ഉയർത്തിക്കൊണ്ട് വന്ന ആരോപണങ്ങൾ സത്യമാണെന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടുവെന്നാണ് ചെന്നിത്തല വിശ്വസിക്കുന്നത്.

യുഡിഎഫ് തരംഗം കേരളത്തിൽ ആഞ്ഞ് വീശുകയാണ്. എൽഡിഎഫ് കടപുഴകി പോകും, ബിജെപിക്കാരുടെ അഡ്രസ് ഉണ്ടാകില്ല. മുഖ്യമന്ത്രിയുടെ രാവിലത്തെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോൾ നിരീശ്വരവാദിയായ മുഖ്യൻ അയ്യപ്പന്റെ കാല് പിടിക്കുന്നുവെന്നാണോ ഇതിൽ നിന്ന് മനസിലാക്കേണ്ടതെന്നായിരുന്നു ചെന്നിത്തലയുടെ സംശയം ഉന്നയിച്ചത്.  അയ്യപ്പ ഭക്തൻമാരുടെ വികാരങ്ങളെ മുറിവേൽപ്പിച്ച സര്‍ക്കാരിന്  ദൈവകോപവും ജനങ്ങളുടെ കോപവും ഉണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.  

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021