തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി ജയിച്ചത് വ്യാജ വോട്ടിലൂടെ; കള്ളവോട്ട് കണ്ടെത്താൻ ഏഴ് മാസമെടുത്തു: ചെന്നിത്തല

By Web TeamFirst Published Mar 29, 2021, 12:58 PM IST
Highlights

പോസ്റ്റൽ ബാലറ്റിലും കൃത്രിമം നടക്കുന്നുണ്ട്. മരിച്ചു പോയവരുടെ പേരുകൾ വരെ പോസ്റ്റൽ ബാലറ്റിലുണ്ട്. അപേക്ഷ നൽകാത്തവരുടെ പേരും പോസ്റ്റൽ ബാലറ്റിലുണ്ട്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണി ജയിച്ചത് വ്യാജ വോട്ടിലൂടെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇപ്പോൾ നിയമ നടപടിക്ക് നീങ്ങിയത് ഈ പരിശോധനയുടെ അടിസ്ഥാനത്തിലാണ്. വ്യാജ വോട്ട് വിഷയം ഹൈക്കോടതി ഗൗരവമായി എടുത്തു. കോടതി തീരുമാനം സ്വാഗതം ചെയ്യുന്നു. വ്യാജ വോട്ടുകളുടെ എണ്ണം അമ്പരപ്പിക്കുന്നതാണ്. കണ്ടു പിടിക്കാൻ കഴിയാത്ത വിധമാണ് കള്ളവോട്ട് ചേർത്തത്. ഏഴ് മാസത്തിലധികം എടുത്താണ് ഇത് കണ്ടുപിടിച്ചത്. നിരവധി കേസുകളിലേക്ക് ഇത് പോകുമെന്നും ചെന്നിത്തല വ്യക്തമാക്കി.

പോസ്റ്റൽ ബാലറ്റിലും കൃത്രിമം നടക്കുന്നുണ്ട്. മരിച്ചു പോയവരുടെ പേരുകൾ വരെ പോസ്റ്റൽ ബാലറ്റിലുണ്ട്. അപേക്ഷ നൽകാത്തവരുടെ പേരും പോസ്റ്റൽ ബാലറ്റിലുണ്ട്. ഇതിൽ പൊലീസ് അസോസിയേഷൻ അനധികൃതമായി ഇടപെടുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

പിണറായി സര്കാരിനോടുള്ള സ്നേഹം കൊണ്ടല്ല തദ്ദേശ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ വിജയം. ഒരാൾക്ക് ഒരു വോട്ട് എന്നത് ഉറപ്പാക്കണം. വ്യാജ വോട്ട് ചേർത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം. മുഖ്യമന്ത്രി അഴിമതിക്ക് എതിരെ സംസാരിക്കുന്നത് ചെകുത്താൻ വേദം ഓതുന്നത് പോലെയാണ്. ലാവലിൻ കേസിൽ മുഖ്യമന്ത്രി ഒൻപതാം പ്രതിയാണ്. കേസ് അവസാനിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ പ്രഭവ കേന്ദ്രമാണ്. മുഖ്യമന്ത്രി കള്ളം പറയുന്നു. അഴിമതി കേസുകൾ കുറഞ്ഞതിന് മുഖ്യമന്ത്രി മോദിയോട് നന്ദി പറയണം. ജനപ്രതിനിധികൾ ഉൾപ്പെടുന്ന അഴിമതി കേസുകളിൽ മോഡി വെള്ളം ചേർത്തു. അഴിമതിയിൽ സ്പീക്കർ മുഖ്യനേക്കാൾ കേമനാണ്. അന്നുന്നയിച്ച ആരോപണങ്ങൾ ശരിയായി. പരസ്പരം പുറം ചൊറിയുന്നു. സ്പീക്കർക്ക് എതിരായ മൊഴി വെച്ച് ബിജെപി സിപിഎമ്മുമായി ഡീൽ ഉണ്ടാക്കി.

ശബരിമല ഒരു വികാരമാണ്. പിണറായിക്ക് വിശ്വാസ സമൂഹം മാപ്പ് നൽകില്ല. സിപിഎം ആർക്കൊപ്പമാണ്? യുവതികളെ കയറ്റണോ വേണ്ടയോ? എന്താണ് നിലപാട്? മുഖ്യമന്ത്രി വാക്തമാക്കണം. സത്യവാങ്മൂലം മാറ്റി നൽകാൻ തയാറാണോയെന്നും ചെന്നിത്തല ചോദിച്ചു.
 

click me!