എൽഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ വാഹനത്തിൽ അതിക്രമിച്ചു കയറി യുഡിഎഫ് പ്രവര്‍ത്തകൻ; കോതമംഗലത്ത് സംഘര്‍ഷം

Published : Mar 29, 2021, 11:54 PM ISTUpdated : Mar 29, 2021, 11:56 PM IST
എൽഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ വാഹനത്തിൽ അതിക്രമിച്ചു കയറി യുഡിഎഫ് പ്രവര്‍ത്തകൻ; കോതമംഗലത്ത് സംഘര്‍ഷം

Synopsis

യൂത്ത് കോണ്‍ഗ്രസ് പതാകയുമായി ആൻ്റണി ജോണിൻ്റെ പ്രചാരണവാഹനത്തിലേക്ക് കയറിയ യുവാവാണ് സംഘര്‍ഷമുണ്ടാക്കിയത്. 

കോതമംഗലം: മണ്ഡലപര്യടനം നടത്തുകയായിരുന്ന എൽഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് നേരെ കയ്യേറ്റ ശ്രമം. കോതമംഗലത്തെ എൽഡിഎഫ് സ്ഥാനാര്‍ത്ഥി ആൻ്റണി ജോണിന് നേരെയാണ് ഇന്ന് വൈകിട്ട് കയ്യേറ്റ ശ്രമമുണ്ടായത്. 

കോതമംഗലത്തിലൂടെ ആൻ്റണി ജോണിൻ്റെ വാഹന പ്രചാരണജാഥ നടക്കുന്നതിനിടെയായിരുന്നു സംഭവം. യൂത്ത് കോണ്‍ഗ്രസ് പതാകയുമായി ആൻ്റണി ജോണിൻ്റെ പ്രചാരണവാഹനത്തിലേക്ക് കയറിയ യുവാവാണ് സംഘര്‍ഷമുണ്ടാക്കിയത്. സ്ഥാനാര്‍ത്ഥിയുമായി കയ്യാങ്കളിക്കൊരുങ്ങിയ ഇയാളെ പിന്നീട് എൽഡിഎഫ് പ്രവര്‍ത്തകര്‍ വാഹനത്തിൽ നിന്നും പുറത്താക്കി. 

ഇതേ ചൊല്ലി എൽഡിഎഫ് - യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിൽ വാക്കേറ്റമുണ്ടായെങ്കിലും പൊലീസെത്തി ഇരുകൂട്ടരേയും പിരിച്ചുവിട്ടു.അതേ സമയം ഉമ്മൻ ചാണ്ടിയും ശശി തരൂരും പങ്കെടുത്ത യുഡിഎഫ് പൊതുയോഗം അലങ്കോലപ്പെടുത്താൻ എൽഡിഎഫ് പ്രവർത്തകർ ശ്രമിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് യുഡിഎഫ് നേതാക്കൾ അറിയിച്ചു

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021