ലതിക സുഭാഷിന്റെ പ്രതിഷേധം പക്വതയോടെയായിരുന്നോ എന്ന് സംശയമുണ്ട്: മുഖ്യമന്ത്രി

By Web TeamFirst Published Mar 16, 2021, 8:57 PM IST
Highlights

കഴിഞ്ഞ ദിവസമാണ് സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് മഹിളാ കോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷ് കെപിസിസി ആസ്ഥാനത്തുവെച്ച് തല മുണ്ഡനം ചെയ്തത്. ഏറ്റുമാനൂരോ വൈപ്പിനോ ലഭിക്കുമെന്നായിരുന്നു അവരുടെ പ്രതീക്ഷ.
 

കണ്ണൂര്‍: മഹിളാ കോണ്‍ഗ്രസ് നേതാവ് ലതിക സുഭാഷിന്റെ പ്രതിഷേധത്തില്‍ അഭിപ്രായവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റൊരു പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണ്. ആ പാര്‍ട്ടിയുടെ മഹിളാ വിഭാഗം സംസ്ഥാന നേതാവിന്റെ പ്രതികരണം ഒരു രാഷ്ട്രീയ നേതാവിന്റെ പക്വതയോടെയായിരുന്നോയെന്ന് എനിക്ക് സംശയമുണ്ടെന്ന് പിണറായി വിജയന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
മറ്റ് കാര്യങ്ങള്‍ പറയാന്‍ ഞാനളല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് മഹിളാ കോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷ് കെപിസിസി ആസ്ഥാനത്തുവെച്ച് തല മുണ്ഡനം ചെയ്തത്. ഏറ്റുമാനൂരോ വൈപ്പിനോ ലഭിക്കുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. എന്നാല്‍ പട്ടിക പുറത്തുവന്നപ്പോള്‍ അവരെ തഴഞ്ഞു. തുടര്‍ന്നാണ് പ്രതിഷേധ സൂചകമായി തല മുണ്ഡനം ചെയ്തത്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം മത്സരിക്കുന്ന ഏറ്റുമാനൂരില്‍ വിമതയായി മത്സരിക്കാനാണ് ലതികാസുഭാഷിന്റെ തീരുമാനം.
 

click me!