മുഖ്യമന്ത്രി പിണറായിയുടെ അകമ്പടി വാഹനത്തിന്‍റെ ടയർ ഊരിത്തെറിച്ചു; വാഹനം നിയന്തിക്കാനായതിനാൽ അപകടം ഒഴിവായി

Published : Mar 18, 2021, 09:50 PM ISTUpdated : Mar 18, 2021, 11:32 PM IST
മുഖ്യമന്ത്രി പിണറായിയുടെ അകമ്പടി വാഹനത്തിന്‍റെ ടയർ ഊരിത്തെറിച്ചു; വാഹനം നിയന്തിക്കാനായതിനാൽ അപകടം ഒഴിവായി

Synopsis

മലപ്പുറത്തെ തെരഞ്ഞെടുപ്പ് പരിപാടി കഴിഞ്ഞ് മുഖ്യമന്ത്രി പാലക്കാടേക്ക് വരുമ്പോൾ അകമ്പടിയായി വന്ന വാഹനമാണ് അപകടത്തിൽ പെട്ടത്

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന് അകമ്പടിയായി പോയ വാഹനം അപകടത്തിൽപെട്ടു. സുരക്ഷാ ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്. ഓടിക്കൊണ്ടിരിക്കെ വാഹനത്തിന്റെ പുറകിലെ ഒരു ടയർ ഊരിത്തെറിച്ചു. പാലക്കാട് പട്ടാമ്പി കൊപ്പത്തിന് സമീപമാണ് അപകടം. മലപ്പുറത്തെ തെരഞ്ഞെടുപ്പ് പരിപാടി കഴിഞ്ഞ് പാലക്കാടേക്ക് പോവുകയായിരുന്നു മുഖ്യമന്ത്രി. വാഹനം നിയന്ത്രിച്ചു നിർത്താൻ സാധിച്ചതിനാൽ വലിയ അപകടം ഒഴിവായി. വാഹനത്തിലുണ്ടായിരുന്നവരെല്ലാം സുരക്ഷിതരാണെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021