ഇരട്ട വോട്ട്: പൊലീസിനെതിരെ കോൺഗ്രസ്; ഇടുക്കിയിൽ അതിര്‍ത്തി പരിശോധന കര്‍ശനമാക്കി

Published : Apr 06, 2021, 03:27 PM IST
ഇരട്ട വോട്ട്: പൊലീസിനെതിരെ കോൺഗ്രസ്; ഇടുക്കിയിൽ അതിര്‍ത്തി പരിശോധന കര്‍ശനമാക്കി

Synopsis

മന്ത്രി എംഎം മണിയുടെ സ്ഥാനാര്‍ത്ഥിത്വം കൊണ്ട് ശ്രദ്ധേയമായ ഇടുക്കി ജില്ലയിലെ ഉടുമ്പൻചോലയിൽ ഇരട്ട വോട്ട് വിഷയത്തിൽ വൻ പ്രതിഷേധമാണ് കോൺഗ്രസ് ഉയര്‍ത്തിയിരിക്കുന്നത്

ഇടുക്കി: അതിർത്തി കടന്നുള്ള ഇരട്ട വോട്ട് വിഷയം ഇടുക്കിയിൽ വലിയ ത‍ര്‍ക്കങ്ങള്‍ക്കും വാഗ്വാദങ്ങള്‍ക്കുമാണ് ഇടയാക്കിയിരിക്കുന്നത്. ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരമനുസരിച്ച് ഇടുക്കിയിൽ അതിർത്തികളിൽ പരിശോധന കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. 

അതേസമയം മന്ത്രി എംഎം മണിയുടെ സ്ഥാനാര്‍ത്ഥിത്വം കൊണ്ട് ശ്രദ്ധേയമായ ഇടുക്കി ജില്ലയിലെ ഉടുമ്പൻചോലയിൽ ഇരട്ട വോട്ട് വിഷയത്തിൽ വൻ പ്രതിഷേധമാണ് കോൺഗ്രസ് ഉയര്‍ത്തിയിരിക്കുന്നത്. വിവാദത്തിൽ പോലീസിനെതിരെ കോൺഗ്രസ്‌ രംഗത്തെത്തി. വേണ്ടത്ര പരിശോധന ഇല്ലാത്തതാണ് ആളുകൾ തമിഴ്നാട്ടിൽ നിന്ന് വരാൻ കാരണമെന്നാണ് ആരോപണം. അതിർത്തി പരിശോധന ശക്തമാക്കണമെന്ന ഹൈക്കോടതി ഉത്തരവ് അട്ടിമറിക്കപ്പെട്ടു. വിഷയത്തിൽ വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്നും ഡിസിസി പ്രസിഡന്റ്‌ ഇബ്രാഹിംകുട്ടി കല്ലാർ വ്യക്തമാക്കി.

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021