ആലപ്പുഴയിൽ പോളിംഗ് ബൂത്തിൽ മുസ്‌ലിം ലീഗ് നേതാക്കൾ തമ്മിലടിച്ചു

By Web TeamFirst Published Apr 6, 2021, 3:23 PM IST
Highlights

ആളുകളെ വോട്ട് ചെയ്യിക്കുന്നതുമായി ബന്ധപ്പെട്ട് തുടങ്ങിയ വാക്കുതർക്കം യുഡിഎഫ് പ്രവർത്തകർ തമ്മിലുള്ള സംഘർഷമായി മാറുകയായിരുന്നു. 

ആലപ്പുഴ: ആലപ്പുഴ സക്കരിയാ ബസാറിൽ വൈഎംഎംഎ എൽപി സ്‌കൂളിലെ പോളിംഗ് ബൂത്തിൽ മുസ്ലിം ലീഗ് ജില്ലാ നേതാക്കൾ തമ്മിലടിച്ചു. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി ബി എ ഗഫൂറും ലീഗ് ടൗൺ കമ്മിറ്റി പ്രസിഡന്റ് എ എം നൗഫലും തമ്മിലാണ് സംഘർഷമുണ്ടായത്. 

ആളുകളെ വോട്ട് ചെയ്യിക്കുന്നതുമായി ബന്ധപ്പെട്ട് തുടങ്ങിയ വാക്കുതർക്കം യുഡിഎഫ് പ്രവർത്തകർ തമ്മിലുള്ള സംഘർഷമായി മാറുകയായിരുന്നു. ഒടുവിൽ പലയിടത്തു നിന്നും കൂടുതൽ പ്രവർത്തകരെത്തി ചേരിതിരിഞ്ഞാണ് തമ്മിലടിച്ചത്. ആദ്യം സംഘർഷം ഉണ്ടായതറിഞ്ഞു പൊലീസ് സ്ഥലത്തെത്തി പ്രവർത്തകരെ ശാന്തരാക്കി തിരികെ അയച്ചെങ്കിലും വീണ്ടും പ്രവർത്തകർ ചേരിതിരിഞ്ഞു ഏറ്റുമുട്ടുകയായിരുന്നു. 

'നേമം എംഎൽഎയായിരുന്നു, അല്ലാതെ വേറെ ബന്ധമില്ല': ബിജെപിയെ കുഴപ്പിച്ച് വീണ്ടും രാജഗോപാൽ 

പൊലീസ് നോക്കി നിൽക്കെ തന്നെയാണ് ഇതേയിടത്ത് വീണ്ടും നേതാക്കൾ തമ്മിലടിച്ചത്. സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഘർഷത്തിന് നേതൃത്വം നൽകിയ ലീഗ് നേതാവ് എ എം നൗഫലിനെ ആലപ്പുഴ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. 

click me!