ബിജെപിയുമായി വോട്ടുകച്ചവടം നടത്തിയാലും യുഡിഎഫിന് പിടിച്ചുനിൽക്കാനാവില്ല: എ വിജയരാഘവൻ

Web Desk   | Asianet News
Published : Mar 31, 2021, 05:47 PM ISTUpdated : Mar 31, 2021, 05:50 PM IST
ബിജെപിയുമായി വോട്ടുകച്ചവടം നടത്തിയാലും യുഡിഎഫിന് പിടിച്ചുനിൽക്കാനാവില്ല: എ വിജയരാഘവൻ

Synopsis

കിഫ്ബിയെ പൂട്ടുമെന്ന് പറയുന്നു. ലൈഫ് പദ്ധതി ഇല്ലാതാക്കുമെന്ന് പ്രഖ്യാപിക്കുന്നു. യുഡിഎഫും ബിജെപിയും കേന്ദ്ര ഏജൻസികളും കൈകോർക്കുകയാണെന്നും വിജയരാഘവൻ ആരോപിച്ചു.

കോഴിക്കോട്: നല്ല കാര്യം കണ്ടാൽ അത് എങ്ങനെയെങ്കിലും ഇല്ലാതാക്കണം എന്നതാണ് രമേശ് ചെന്നിത്തലയുടെ രീതിയെന്ന് എ വിജയരാഘവന്റെ ആരോപണം. കിഫ്ബിയെ പൂട്ടുമെന്ന് പറയുന്നു. ലൈഫ് പദ്ധതി ഇല്ലാതാക്കുമെന്ന് പ്രഖ്യാപിക്കുന്നു. യുഡിഎഫും ബിജെപിയും കേന്ദ്ര ഏജൻസികളും കൈകോർക്കുകയാണെന്നും വിജയരാഘവൻ ആരോപിച്ചു.

തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ തോൽപിക്കാൻ കേന്ദ്രഏജൻസികളെ ദുരുപയോഗം ചെയ്യുകയാണ്.  ഇടതുഭരണം വരാതിരിക്കാനാണ് നീക്കം. സ്വർണക്കടത്തിൽ യഥാർത്ഥ പ്രതികളെ പിടിച്ചോ? ആറ് ഏജൻസികളെ കേരളത്തിൽ കൊണ്ട് വന്ന് ബിജെപി രാഷ്ട്രീയ പ്രവർത്തനം നടത്തുകയാണ്. ബിജെപിയുമായി വോട്ടുകച്ചവടം നടത്തിയാലും കേരളത്തിൽ യുഡിഎഫിന് പിടിച്ച് നിൽക്കാനാവില്ല. യുഡിഎഫ് തകരും. 1960 മുതൽ പ്രതിലോമതയ്ക്ക് കാവൽ നിന്ന രാഷ്ട്രീയമാണ് കോൺഗ്രസിന്റേത് എന്നും എ വിജയരാഘവൻ ആരോപിച്ചു. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021