കുറ്റ്യാടിയിൽ കെ പി കുഞ്ഞമ്മദ് കുട്ടി വീണ്ടും പരിഗണനയിൽ; എ എ റഹീമിന്‍റെ പേരും ചർച്ചയിൽ

Published : Mar 15, 2021, 07:42 AM IST
കുറ്റ്യാടിയിൽ കെ പി കുഞ്ഞമ്മദ് കുട്ടി വീണ്ടും പരിഗണനയിൽ; എ എ റഹീമിന്‍റെ പേരും ചർച്ചയിൽ

Synopsis

ഇന്ന് രാവിലെ ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം അന്തിമ നിർദ്ദേശം സംസ്ഥാന നേതൃത്വത്തെ അറിയിക്കും. രാവിലെ 10 ന് കോഴിക്കോട്ടാണ് യോഗം.

കോഴിക്കോട്: കുറ്റ്യാടി നിയോജക മണ്ഡലത്തിലേക്ക് കെ പി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്ററെ സിപിഎം വീണ്ടും പരിഗണിക്കുന്നു. ജയ സാധ്യതയും പാർട്ടി കമ്മറ്റികളുടെ അഭിപ്രായവും മാനിച്ചാണിത്. സിപിഎമ്മിന്റെ കീഴ് ഘടകങ്ങളിൽ നിന്നും അദ്ദേഹത്തിന് വേണ്ടി ശക്തമായ സമ്മര്‍ദ്ദവുമുണ്ട്. ഒപ്പം ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷൻ എ എ റഹീമിന്‍റെ പേരും പരിഗണനയിലുണ്ട്. 

ഇന്ന് രാവിലെ ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം അന്തിമ നിർദ്ദേശം സംസ്ഥാന നേതൃത്വത്തെ അറിയിക്കും. രാവിലെ 10 ന് കോഴിക്കോട്ടാണ് യോഗം. വൈകീട്ട് ആയഞ്ചേരിയിൽ എൽഡിഎഫ് മണ്ഡലം  കൺവെൻഷൻ നടക്കും. ഇതിന് മുമ്പ് സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകും. നേരത്തെ സീറ്റ് കേരളാ കോൺഗ്രസ് എമ്മിന് നൽകുന്നതിനെതിരെയും കുഞ്ഞമ്മദ് കുട്ടി മാസ്റ്റരെ മത്സരിപ്പിക്കുന്നതിനുമായി അണികൾക്കിടയിൽ നിന്നും വലിയ പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കുറ്റ്യാടി സീറ്റ് സിപിഎം ഏറ്റെടുക്കുകയായിരുന്നു. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021