ആര് മത്സരിക്കും ആര് മത്സരിക്കേണ്ട എന്ന് പാർട്ടി തീരുമാനിക്കും; എസ് ശർമ്മ

Web Desk   | Asianet News
Published : Mar 02, 2021, 10:33 AM IST
ആര് മത്സരിക്കും ആര് മത്സരിക്കേണ്ട എന്ന് പാർട്ടി തീരുമാനിക്കും; എസ് ശർമ്മ

Synopsis

തെരഞ്ഞെടുപ്പിൽ നിന്ന് മാറി നിൽക്കാൻ കാല്പര്യം അറിയിച്ചെന്ന വാർത്തയോട് പ്രതികരിക്കുന്നില്ല. ആര് മത്സരിക്കും ആര് മത്സരിക്കേണ്ട എന്ന പാർട്ടി തീരുമാനിക്കും എന്നും ശർമ്മ പറഞ്ഞു. 

കൊച്ചി: താൻ വീണ്ടും തെരഞ്ഞടുപ്പിൽ മത്സരിക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടി ആണെന്ന് സിപിഎം നേതാവ് എസ് ശർമ്മ. തെരഞ്ഞെടുപ്പിൽ നിന്ന് മാറി നിൽക്കാൻ കാല്പര്യം അറിയിച്ചെന്ന വാർത്തയോട് പ്രതികരിക്കുന്നില്ല. ആര് മത്സരിക്കും ആര് മത്സരിക്കേണ്ട എന്ന പാർട്ടി തീരുമാനിക്കും എന്നും ശർമ്മ പറഞ്ഞു. 

വൈപ്പിൻ മണ്ഡലത്തിലെ സിറ്റിംഗ് എം എൽ എയായ എസ് ശർമ അനാരോഗ്യ പ്രശ്നം പാർട്ടിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. എന്നാൽ വിജയ സാധ്യത പരിഗണിച്ച് എസ് ശർമയെ തന്നെ വീണ്ടും മത്സരിപ്പിക്കേണ്ടതുണ്ടോ എന്ന കാര്യത്തിൽ ഇന്നത്തെ സെക്രട്ടറിയേറ്റ് തീരുമാനം എടുക്കും. 

സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് യോഗം അല്പസമയത്തിനകം തുടങ്ങും. എ. വിജയരാഘവന്‍റെ സാന്നിധ്യത്തിലാണ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് ചേരുന്നത്. കൊച്ചി, തൃപ്പുണിത്തുറ, കോതമംഗലം സീറ്റുകളിൽ സിറ്റിംഗ് എം എൽഎ മാരായ കെ.ജെ. മാക്സി, എം.സ്വരാജ്., ആന്‍റണി ജോണ്‍ എന്നിവരെ വീണ്ടും മത്സരിപ്പിക്കാനാണ് പാർട്ടി ധാരണ. എറണാകുളം മണ്ഡലത്തിൽ പൊതുസമ്മതരുടെ പേരുകൾ പാർട്ടി പരിഗണനയിൽ ഉണ്ട്.

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021