സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്; മന്ത്രിസഭ രൂപീകരണം പ്രധാന അജണ്ട

By Web TeamFirst Published May 4, 2021, 6:55 AM IST
Highlights

എൽഡിഎഫിൽ ഉഭയകക്ഷി ചർച്ചകൾ തുടങ്ങും മുമ്പ് ഏതോക്കെ പാർട്ടികൾക്ക് എത്ര മന്ത്രി സ്ഥാനങ്ങൾ നൽകണമെന്നത് ഇന്നത്തെ യോഗം ചർച്ച ചെയ്യും. സിപിഎമ്മിന്‍റെ 13 മന്ത്രി സ്ഥാനങ്ങളിൽ ആരൊക്കെ വേണം എന്നതിലും പാർട്ടി നേതൃത്വം കൂടിയാലോചന നടത്തും. 

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. മന്ത്രിസഭ രൂപീകരണമാണ്
പ്രധാന അജണ്ട. എൽഡിഎഫിൽ ഉഭയകക്ഷി ചർച്ചകൾ തുടങ്ങും മുമ്പ് ഏതോക്കെ പാർട്ടികൾക്ക് എത്ര മന്ത്രി സ്ഥാനങ്ങൾ നൽകണമെന്നത് ഇന്നത്തെ യോഗം ചർച്ച ചെയ്യും. സിപിഎമ്മിന്‍റെ 13 മന്ത്രി സ്ഥാനങ്ങളിൽ ആരൊക്കെ വേണം എന്നതിലും പാർട്ടി നേതൃത്വം കൂടിയാലോചന നടത്തും. 

വരും ദിവസങ്ങളിൽ സംസ്ഥാന സമിതി കൂടി ചേർന്ന ശേഷമാകും പ്രഖ്യാപനം. സിപിഐയുമായുള്ള ഉഭയകക്ഷി ചർച്ചയും ഇന്ന് നടന്നേക്കും. ഉജ്വല വിജയത്തിന് ശേഷം ഇന്നലെ പിണറായി വിജയൻ എകെജി സെന്‍ററിൽ എത്തി കേരളത്തിലെ പിബി അംഗങ്ങളെ കണ്ടിരുന്നു. 

Read more at: പിണറായി 2.0 - എത്ര പുതുമുഖങ്ങൾ? 6 ഘടകകക്ഷികൾക്ക് മന്ത്രിപദവി? ചർച്ചകൾ നാളെ മുതൽ ...

 

click me!