നേമത്ത് ആര് യുഡിഎഫ് സ്ഥാനാർത്ഥിയായാലും എൽഡിഎഫ് ജയിക്കും; വി ശിവൻകുട്ടി

Web Desk   | Asianet News
Published : Mar 12, 2021, 10:29 AM ISTUpdated : Mar 12, 2021, 10:46 AM IST
നേമത്ത് ആര് യുഡിഎഫ് സ്ഥാനാർത്ഥിയായാലും എൽഡിഎഫ് ജയിക്കും; വി ശിവൻകുട്ടി

Synopsis

ഇക്കുറി സമുന്നതരായ നേതാക്കൾ മത്സരരം​ഗത്ത് വരുമ്പോഴെങ്കിലും വോട്ടുകച്ചവടം നടത്തരുത്. നേമത്ത് ആര് യുഡിഎഫ് സ്ഥാനാർത്ഥിയായാലും എൽഡിഎഫ് ജയിക്കുമെന്നും ശിവൻകുട്ടി പറഞ്ഞു.  

തിരുവനന്തപുരം: നേമത്ത് 2016ൽ എൽഡിഎഫ് പരാജയപ്പെടാൻ കാരണം യുഡിഎഫ്-ബിജെപി വോട്ട് കച്ചവടമെന്ന് ഇടതു സ്ഥാനാർത്ഥി വി ശിവൻകുട്ടി. ഇക്കുറി സമുന്നതരായ നേതാക്കൾ മത്സരരം​ഗത്ത് വരുമ്പോഴെങ്കിലും വോട്ടുകച്ചവടം നടത്തരുത്. നേമത്ത് ആര് യുഡിഎഫ് സ്ഥാനാർത്ഥിയായാലും എൽഡിഎഫ് ജയിക്കുമെന്നും ശിവൻകുട്ടി പറഞ്ഞു.

 

അതേസമയം, നേമത്തെ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് തൽക്കാലം ചർച്ച വേണ്ടെന്ന നിലപാടിലേക്ക് കോൺ​ഗ്രസ് ഹൈക്കമാൻഡ് എത്തി. നേമത്ത് മികച്ച സ്ഥാനാർത്ഥി വേണമെന്നേ ഉള്ളുവെന്ന് ഹൈക്കമാൻഡ് വ്യക്തമാക്കി. ഇവിടെ ഉമ്മൻ ചാണ്ടി മത്സരിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുയർന്നിരുന്നു. എന്നാൽ, നേമത്ത് ഉമ്മൻചാണ്ടി മത്സരിക്കേണ്ടെന്ന അഭിപ്രായമാണ് എ ​ഗ്രൂപ്പ് ഉയർത്തിയത്. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021