
കോഴിക്കോട്: തെരഞ്ഞെടുപ്പില്‍ കേരളത്തിൽ ഏത് മണ്ഡലത്തിലും നിർത്താന്‍ യോഗ്യനായ ആളാണ് രമേഷ് പിഷാരടിയെന്ന് നടന്‍ ധര്‍മ്മജന്‍. ചിന്തിക്കുന്ന, ദീര്‍ഷവീക്ഷണമുള്ള വ്യക്തിയാണ് പിഷാരടി. നല്ല സ്ഥാനാര്‍ത്ഥിയാകാന്‍ അദ്ദേഹത്തിന് കഴിയുമെന്നും ആര്‍ക്കും അദ്ദേഹത്തെ കുറ്റംപറയാന്‍ ഉണ്ടാവില്ലെന്നും ധര്‍മ്മജന്‍ പറഞ്ഞു. സിനിമയില്‍ ഇടതുപക്ഷ കൂട്ടായ്മ ഉണ്ടെന്ന് പറയുന്നതില്‍ കാര്യമില്ലെന്നും വലതുപക്ഷ കൂട്ടായ്മയാണ് കൂടുതലെന്നും ധര്‍മ്മജന്‍ പറഞ്ഞു. കലാകാരന്മാര്‍ കൂടുതലും വലതുപക്ഷക്കാരാണ് എന്നാണ് ധര്‍മ്മജന്‍റെ അഭിപ്രായം.