ഇരട്ടവോട്ട് തടയാൻ നാലിന നിര്‍ദ്ദേശങ്ങളുമായി ചെന്നിത്തല ഹൈക്കോടതിയിൽ

By Web TeamFirst Published Mar 30, 2021, 11:04 AM IST
Highlights

ഇരട്ട വോട്ട് ഉള്ളയാൾ വോട്ട് ചെയ്ത ശേഷം ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ എന്ന സത്യവാങ്മൂലം വാങ്ങണം എന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളാണ് ചെന്നിത്തല മുന്നോട്ട് വച്ചിട്ടുള്ളത്.

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനിടെ വിവാദമായ ഇരട്ടവോട്ട് തടയാൻ നാലിന മാർഗ്ഗ നിര്‍ദ്ദേശങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹൈക്കോടതിക്ക് മുന്നിലാണ് പ്രതിപക്ഷ നേതാവ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി എത്തിയത്. ഒന്നിലധികം വോട്ടുള്ളവർ ഏത് ബൂത്തിൽ ആണ് വോട്ട് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് ബിഎൽഒമാർ മുൻകൂർ രേഖാമൂലം എഴുതി വാങ്ങണം .ഇതിന്‍റെ വിശദാംശങ്ങൾ ബന്ധപ്പെട്ട എല്ലാ പ്രിസൈഡിങ് ഓഫീസർമാർക്കും തിരഞ്ഞെടുപ്പിന് മുൻപേ കൈമാറണം. ഇരട്ടവോട്ട്  ഉള്ളവർ വോട്ട് രേഖപ്പെടുത്തിയ ശേഷം ഇവരുടെ ഫോട്ടോ എടുത്തു തിരഞ്ഞെടുപ്പ് കമ്മീഷൻ സെർവറിൽ അപ്‌ലോഡ് ചെയ്യണമെന്നും ചെന്നിത്തല ആശ്യപ്പെട്ടു. 

തിരഞ്ഞെടുപ്പിനുശേഷം ഇരട്ടവോട്ട് നടന്നിട്ടില്ല എന്ന് ഉറപ്പാക്കാൻ വോട്ടർമാരുടെ ഫോട്ടോകൾ സോഫ്റ്റ്‌വെയറിന്‍റെ  സഹായത്തോടെ പരിശോധിക്കണമെന്നും ചെന്നിത്തലയുടെ നിർദ്ദേശം

click me!