ക്രൈം ബ്രാഞ്ചിനെതിരെ ഇഡി ഇന്ന് കോടതിയിൽ; സന്ദീപ് നായരെ ചോദ്യം ചെയ്യാനുള്ള ഉത്തരവ് പിൻവലിക്കണമെന്നാവശ്യം

Web Desk   | Asianet News
Published : Apr 03, 2021, 06:36 AM IST
ക്രൈം ബ്രാഞ്ചിനെതിരെ ഇഡി ഇന്ന് കോടതിയിൽ; സന്ദീപ് നായരെ ചോദ്യം ചെയ്യാനുള്ള ഉത്തരവ് പിൻവലിക്കണമെന്നാവശ്യം

Synopsis

ഇഡി കേസിൽ റിമാൻഡിലുള്ള പ്രതിയെ ചോദ്യം ചെയ്യാൻ കോടതിയെ സമീപിക്കുമ്പോൾ അപേക്ഷയുടെ പകർപ്പ് എൻഫോഴ്സ്മെന്‍റിനും നൽകണം. എന്നാൽ ഇഡിയിൽ നിന്ന് ഇത് മറച്ച് വെച്ചാണ് ചോദ്യം ചെയ്യാൻ അനുമതി വാങ്ങിയത്. ഇത് കോടതിയെ കബളിപ്പിക്കലാണെന്നും ഇഡി വാദിക്കുന്നു. 

കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരെ ചോദ്യം ചെയ്യാൻ ക്രൈം ബ്രാ‌ഞ്ചിന് അനുമതി നൽകിയ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇഡി ഇന്ന് കോടതിയെ സമീപിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് അപേക്ഷ നൽകുക. 

രണ്ട് ദിവസം സന്ദീപിനെ ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന് കോടതി അനുമതി നൽകിയിട്ടുള്ളത്. ഇഡി കേസിൽ റിമാൻഡിലുള്ള പ്രതിയെ ചോദ്യം ചെയ്യാൻ കോടതിയെ സമീപിക്കുമ്പോൾ അപേക്ഷയുടെ പകർപ്പ് എൻഫോഴ്സ്മെന്‍റിനും നൽകണം. എന്നാൽ ഇഡിയിൽ നിന്ന് ഇത് മറച്ച് വെച്ചാണ് ചോദ്യം ചെയ്യാൻ അനുമതി വാങ്ങിയത്. ഇത് കോടതിയെ കബളിപ്പിക്കലാണെന്നും ഇഡി വാദിക്കുന്നു. സന്ദീപ് നായരെ ഇന്നലെ ക്രൈംബ്രാ‌ഞ്ച് ചോദ്യം ചെയ്തിരുന്നു

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021