യുഡിഎഫ് സ്ഥാനാർത്ഥിയുടെ വീട്ടിൽ കൂടോത്രം ചെയ്ത മുട്ടകൾ വച്ചതായി പരാതി

Published : Apr 04, 2021, 09:37 PM ISTUpdated : Apr 04, 2021, 09:59 PM IST
യുഡിഎഫ് സ്ഥാനാർത്ഥിയുടെ വീട്ടിൽ കൂടോത്രം ചെയ്ത മുട്ടകൾ വച്ചതായി പരാതി

Synopsis

മുട്ടയുടെ ഒരു ഭാഗത്ത് ശത്രുവെന്നും മറുവശത്ത് ഓം എന്നും എഴുതിയിട്ടുണ്ട്. ഒരു മുട്ടയിൽ ചുവന്ന നൂൽ ചുറ്റിവരിഞ്ഞിട്ടുണ്ട്.

കൊല്ലം: കുന്നത്തൂരിലെ സ്ഥാനാർത്ഥിയുടെ വീട്ടിൽ മുട്ടയിൽ കൂടോത്രം ചെയ്തെന്ന പരാതിയുമായി യുഡിഎഫ് പ്രവർത്തകർ രംഗത്ത്. യുഡിഎഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂരിൻ്റെ വീട്ടുപറമ്പിലാണ് കൂടോത്രം ചെയ്തതെന്ന തോന്നിപ്പിക്കുന്ന തരത്തിൽ കോഴിമുട്ടകളും നാരങ്ങയും കണ്ടെത്തിയതായി പരാതി ഉയർന്നിരിക്കുന്നത്. 

വീട്ടുമുറ്റത്തെ കിണറിന് സമീപമുള്ള പ്ലാവിൻ്റെ ചുവട്ടിലാണ് വാഴയിലയിൽ വച്ച നിലയിൽ മുട്ടകളും നാരങ്ങയും കണ്ടെത്തിയത്. മുട്ടയുടെ ഒരു ഭാഗത്ത് ശത്രുവെന്നും മറുവശത്ത് ഓം എന്നും എഴുതിയിട്ടുണ്ട്. ഒരു മുട്ടയിൽ ചുവന്ന നൂൽ ചുറ്റിവരിഞ്ഞിട്ടുണ്ട്. ഞായറാഴ്ച രാവിലെയാണ് മുട്ടകളും നാരങ്ങയും കണ്ടെത്തിയത്. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021