'എലത്തൂർ എൻസികെയ്ക്ക് നൽകിയ സീറ്റ്, തിരിച്ചെടുക്കാനാകില്ല'; എം കെ രാഘവനെ തള്ളി എം എം ഹസ്സൻ

By Web TeamFirst Published Mar 21, 2021, 12:03 PM IST
Highlights

സംസ്ഥാന നേതൃത്വത്തിൻ്റെ തീരുമാനത്തെക്കുറിച്ച് പരസ്യം വിമർശനം നടത്താൻ പാടില്ലായിരുന്നുവെന്നും എംപിയെപോലെ ഉത്തരവാദിത്വപ്പെട്ട ഒരാൾ യുഡിഎഫിന്റെ നേതൃത്വത്തിനോടാണ് പരാതി പറയേണ്ടതെന്നും ഹസ്സൻ വ്യക്തമാക്കി.

തിരുവനന്തപുരം: എലത്തൂർ എൻസികെയ്ക്ക് നൽകിയ സീറ്റാണെന്നും തിരിച്ചെടുക്കാൻ കഴിയില്ലെന്നും എം എം ഹസ്സൻ. സീറ്റ് തിരിച്ചെടുക്കണമെങ്കിൽ അവർ തന്നെ വേണ്ടെന്ന് പറയണമെന്നും അപ്പോൾ ബദൽ സംവിധാനമാലോചിക്കാമെന്നുമാണ് ഹസ്സന്റെ നിലപാട്. അങ്ങനെ വന്നാൽ മാത്രം കോൺഗ്രസ് സ്ഥാനാർത്ഥി മത്സരിക്കുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

വിരുദ്ധ നിലപാട് സ്വകരിച്ച കോഴിക്കോട് എംപി എം കെ രാഘവനെതിരെ ഹസ്സൻ നിലപാടെടുത്തു. സംസ്ഥാന നേതൃത്വത്തിൻ്റെ തീരുമാനത്തെക്കുറിച്ച് പരസ്യം വിമർശനം നടത്താൻ പാടില്ലായിരുന്നുവെന്നും എംപിയെപോലെ ഉത്തരവാദിത്വപ്പെട്ട ഒരാൾ യുഡിഎഫിന്റെ നേതൃത്വത്തിനോടാണ് പരാതി പറയേണ്ടതെന്നും ഹസ്സൻ വ്യക്തമാക്കി. 

എലത്തൂരിൽ യു‍ഡിഎഫ് സ്ഥാനാർത്ഥിയെ നിശ്ചയിച്ചത് വേണ്ടത്ര കൂടിയാലോചനയില്ലാതെയാണെന്നായിരുന്നു എം കെ രാഘവൻ്റെ കുറ്റപ്പെടുത്തൽ. എൻസികെയ്ക്ക് സീറ്റ് നൽകിയ നടപടിക്ക് രാഘവനടക്കമുള്ള നേതാക്കൾ എതിരാണ്. ഒരു തരത്തിലും ഈ സ്ഥാനാർത്ഥിയെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഇവർ. ബദൽ സ്ഥാനാർത്ഥിയായി പത്രിക നൽകിയ യു വി ദിനേഷ് മണിയെ യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയാക്കണമെന്നാണ് ഇവരുടെ ആവശ്യം. 

click me!