യുഡിഎഫില്‍ പൊട്ടിത്തെറി തുടരുന്നു, എലത്തൂർ മണ്ഡലം യുഡിഎഫ് ചെയർമാൻ രാജിവെച്ചു, സിപിഎമ്മിലേക്കെന്ന് സൂചന

By Web TeamFirst Published Mar 27, 2021, 1:44 PM IST
Highlights

പിണറായി സർക്കാരിൻ്റെ വികസന മുന്നേറ്റത്തിൽ അഭിമാനമുണ്ടെന്ന പറയുന്ന ഹമീദ് സിപിഎമ്മുമായി ചേർന്ന് പ്രവർത്തിക്കുമെന്നാണ് സൂചന.

കോഴിക്കോട്: സ്ഥാനാര്‍ത്ഥിത്വത്തെച്ചാല്ലി യുഡിഎഫില്‍ പൊട്ടിത്തെറിയുണ്ടായ എലത്തൂരില്‍ പ്രതിസന്ധി തുടരുന്നു. എലത്തൂർ മണ്ഡലം യുഡിഎഫ് ചെയർമാൻ എം പി ഹമീദ് രാജിവച്ചു. എലത്തൂര്‍ സീറ്റ് മാണി സി കാപ്പന്‍റെ എന്‍സികെയിലെ സുല്‍ഫിക്കര്‍ മയൂരിക്ക് കൊടുക്കാനുളള തീരുമാനത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധമെല്ലാം കെട്ടടങ്ങിയെന്നായിരുന്നു യുഡിഎഫ് നേതൃത്വത്തിന്‍റെ അവകാശ വാദം. എന്നാൽ പിന്നാലെയാണ് 10 വർഷത്തിലധികമായി എലത്തൂരിലെ യുഡിഎഫ് ചെയർമാനായി പ്രവര്‍ത്തിച്ച് ഹമീദിന്റെ രാജി.

എലത്തൂർ സ്ഥാനാർത്ഥി നിർണ്ണയത്തിൽ എംകെ രാഘവൻ എംപി അടക്കമുള്ളവർ സ്വീകരിച്ച നിലപാട് ശരിയല്ലെന്ന് രാജിക്കത്തിൽ പറയുന്നു. പിണറായി സർക്കാരിൻ്റെ വികസന മുന്നേറ്റത്തിൽ അഭിമാനമുണ്ടെന്ന പറയുന്ന ഹമീദ് സിപിഎമ്മുമായി ചേർന്ന് പ്രവർത്തിക്കുമെന്നാണ് സൂചന. അതേസമയം, നേരത്തെ വിതനായി പത്രിക നല്‍കിയ കോണ്‍ഗ്രസ് നേതാവ് ദിനേശ് മണി അടക്കമുളളവരെ ബൂത്തുതല യോഗങ്ങളില്‍ പങ്കെടുപ്പിച്ച് വോട്ടുറപ്പിക്കാനുളള ശ്രമത്തിലാണ് യുഡിഎഫ് നേതൃത്വം. കഴിഞ്ഞ വട്ടം എ.കെ ശശീന്ദ്രന്‍ 29000ല്‍പരം വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലമാണ് എലത്തൂര്‍. 

click me!