ക്രൈസ്തവ സഭാ പ്രതിനിധികൾക്ക് പ്രധാനമന്ത്രിയെ കാണാൻ അവസരമൊരുക്കുമെന്ന് സുരേഷ് ഗോപി

By Web TeamFirst Published Mar 27, 2021, 12:34 PM IST
Highlights

സഭ പ്രതിനിധികളുമായി മൂന്നു ദിവസം നീണ്ടു നിൽക്കുന്ന യോഗമാണ് ഉദ്ദേശിക്കുന്നത്. ഇതിൽ പ്രധാനമന്ത്രി കൂടി പങ്കെടുക്കുന്ന വിധത്തിലാണ് ആലോചനയെന്നും സുരേഷ് ഗോപി പറഞ്ഞു.

തൃശൂര്‍: വിവിധ ക്രൈസ്തവ സഭ പ്രതിനിധികളും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് അവസരം ഒരുക്കുമെന്ന് സുരേഷ് ഗോപി എംപി. തെരഞ്ഞെടുപ്പിന് ശേഷം ഇതിനു വേണ്ട നടപടികൾ കൈക്കൊള്ളുമെന്നും സുരേഷ് ഗോപി അറിയിച്ചു. സഭ പ്രതിനിധികളുമായി മൂന്നു ദിവസം നീണ്ടു നിൽക്കുന്ന യോഗമാണ് ഉദ്ദേശിക്കുന്നത്. ഇതിൽ പ്രധാനമന്ത്രി കൂടി പങ്കെടുക്കുന്ന വിധത്തിലാണ് ആലോചനയെന്നും സുരേഷ് ഗോപി പറഞ്ഞു.  

തൃശൂർ അതിരൂപത ആസ്ഥാനത്ത് എത്തിയ സുരേഷ് ഗോപി ബിഷപ്പ് ആൻഡ്രൂസ് താഴത്തുമായി കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പിൽ പിന്തുണ തേടിയായിരുന്നു കൂടിക്കാഴ്ച. ഇതിന് ശേഷം പുറത്തിറങ്ങിയാണ് ക്രൈസ്തവ സഭ പ്രതിനിധികളും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് അവസരം ഉണ്ടാക്കുമെന്ന പ്രതികരണം. എല്ലാത്തരം ജനവിഭാഗങ്ങളും തൃശൂരിൽ പിന്തുണക്കുമെന്ന് ഉറപ്പാണെന്നും സുരേഷ് ഗോപി പറഞ്ഞു. 

click me!