പോസ്റ്ററിൽ ഐഎഎസ്; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി.സരിന് വരണാധികാരിയുടെ നോട്ടീസ്

Published : Mar 23, 2021, 07:26 PM ISTUpdated : Mar 23, 2021, 07:36 PM IST
പോസ്റ്ററിൽ ഐഎഎസ്; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി.സരിന് വരണാധികാരിയുടെ നോട്ടീസ്

Synopsis

 തെരഞ്ഞെടുപ്പ് കമ്മീഷന്റെ  പ്രചരണവിഭാഗം നിരീക്ഷക സംഘമാണ് ഇത് കണ്ടെത്തിയത്. പോസ്റ്ററിൽ നിന്നും ഉടൻ തന്നെ ഐഎഎസ് നീക്കം ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്

പാലക്കാട്: ഒറ്റപ്പാലത്തെ യുഡിഎഫ് സ്ഥാനാർത്ഥി  ഡോ.പി.സരിനെതിരെ വരണാധികാരിയുടെ നോട്ടീസ്. സമൂഹ മാധ്യമങ്ങളിലുൾപ്പെടെ പ്രചരണത്തിന് പേരിനൊപ്പം ഐ.എ.എസ് ഉപയോഗിച്ചതിനാണ് നോട്ടീസയച്ചത്. അഞ്ചുകൊല്ലം മുമ്പ് പദവി രാജി വച്ച സരിൻ പേരിനൊപ്പം IAS ഉപയോഗിക്കുന്നത് തെറ്റിദ്ധരിപ്പിക്കലെന്നാണ് കണ്ടെത്തൽ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ  പ്രചരണവിഭാഗം നിരീക്ഷക സംഘമാണ് ഇത് കണ്ടെത്തിയത്. പോസ്റ്ററിൽ നിന്നും ഉടൻ തന്നെ ഐഎഎസ് നീക്കം ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. തന്റെ അറിവോടെയല്ല ഐഎഎസ് ഉപയോഗിച്ചതെന്നാണ് സരിൻ നൽകിയ വിശദീകരണം.  സരിന്റെ വിശദീകരണം ഉൾപ്പെടെ തെരഞ്ഞെടുപ്പ്  കമ്മീഷന് കൈമാറിയതായി ഒറ്റപ്പാലം സബ്കളക്ടർ അറിയിച്ചു. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021