
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമടം മണ്ഡലത്തിൽ പി ജയരാജനെ വാഴ്ത്തി കൂറ്റൻ ഫ്ലക്സ് ബോർഡ്. ഞങ്ങളുടെ ഉറപ്പാണ് പി ജെ എന്നാണ് ബോർഡിൽ എഴുതിയിരിക്കുന്നത്. ബോർഡ് സ്ഥാപിച്ചത് പോരാളികൾ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ധർമടത്തെ സിപിഎം ശക്തി കേന്ദ്രമായ ആർവി മൊട്ടയിലെ റോഡരികിലാണ് ജയരാജന്‍റെ രണ്ട് ചിത്രങ്ങളോട് കൂടിയ ബോർഡ്. ബോർഡിനെക്കുറിച്ച് പാർട്ടി നേതൃത്വമോ പി ജയരാജനോ ഇത് വരെ പ്രതികരിച്ചിട്ടില്ല.
നിയമസഭാ തെരഞ്ഞെടുപ്പിൽ പി ജയരാജന് സീറ്റ് നൽകാത്തതിൽ വിമർശനവുമായി പി ജെ ആർമി എന്ന ഫേസ്ബുക്ക് കൂട്ടായ്മ നേരത്തെ രംഗത്തെത്തിയിരുന്നു. ഈ സംഘത്തെ ജയരാജൻ തന്നെ തിരുത്തുകയും ചെയ്തിരുന്നു.