കേന്ദ്ര ഏജന്‍സികള്‍ ഭരണഘടനാവിരുദ്ധമായി സര്‍ക്കാരിനെ ആക്രമിക്കുന്നു; വിമര്‍ശനവുമായി യെച്ചൂരി

Published : Mar 23, 2021, 01:11 PM ISTUpdated : Mar 23, 2021, 01:17 PM IST
കേന്ദ്ര ഏജന്‍സികള്‍ ഭരണഘടനാവിരുദ്ധമായി സര്‍ക്കാരിനെ ആക്രമിക്കുന്നു; വിമര്‍ശനവുമായി യെച്ചൂരി

Synopsis

ഇടതുപക്ഷത്തെ ജയിപ്പിക്കേണ്ടത് ചരിത്ര ദൗത്യമാണ്. രാജ്യത്തിൻ്റെ ഭരണഘടന അട്ടിമറിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ കേരളം ബദലാകുകയാണെന്ന് യെച്ചൂരി. 

കാസർകോട്: കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്ര ഏജന്‍സികള്‍ ഭരണഘടനാവിരുദ്ധമായി സര്‍ക്കാരിനെ ആക്രമിക്കുന്നു എന്ന് യെച്ചൂരി ആരോപിച്ചു. ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നും തുടര്‍ ഭരണത്തിലൂടെ എല്‍ഡിഎഫ് ചരിത്രം തിരുത്തുമെന്ന് യെച്ചൂരി പറഞ്ഞു. തൃക്കരിപ്പൂർ സ്ഥാനാർത്ഥി എം രാജഗോപാലിൻ്റെ പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

2021 ൽ തുടർ ഭരണത്തിലൂടെ എല്‍ഡിഎഫ് ചരിത്രം തിരുത്തി കുറിക്കും. രാജ്യത്തിൻ്റെ ഭരണഘടന അട്ടിമറിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ കേരളം ബദലാകുകയാണ്. ഇടതുപക്ഷത്തെ ജയിപ്പിക്കേണ്ടത് ചരിത്ര ദൗത്യമാണ്. മോദി ഇന്ത്യയെ വിൽക്കുകയാണ്. അത് അനുവദിക്കാനാവില്ല. 
ആര് ജയിച്ചാലും ഞങ്ങൾ സർക്കാരുണ്ടാക്കും എന്നാണ് ബിജെപി നിലപാട്. സംസ്ക്കാരത്തെ നശിപ്പിക്കുകയും രാജ്യത്തിൻ്റെ വൈവിധ്യം ഇല്ലാതാക്കുകയുമാണ് ബിജെപി ചെയ്യുന്നത് എന്ന് യെച്ചൂരി പറഞ്ഞു.

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021