കുറ്റ്യാടിയിൽ കേരള കോൺഗ്രസ് തന്നെയെന്ന് ജോസ് കെ മാണി; മുഹമ്മദ് ഇഖ്ബാൽ സ്ഥാനാർത്ഥിയാകും

Published : Mar 12, 2021, 10:32 AM ISTUpdated : Mar 12, 2021, 10:35 AM IST
കുറ്റ്യാടിയിൽ കേരള കോൺഗ്രസ് തന്നെയെന്ന് ജോസ് കെ മാണി; മുഹമ്മദ് ഇഖ്ബാൽ സ്ഥാനാർത്ഥിയാകും

Synopsis

ഇതിനിടെ മുഹമ്മദ് ഇഖ്ബാലിനെ എൽഡിഎഫ് സ്ഥാനാർത്ഥിയായി കാണിച്ച് കൊണ്ടുള്ള പോസ്റ്ററുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  

കോട്ടയം/ കുറ്റ്യാടി: കുറ്റ്യാടിയിൽ മുഹമ്മദ് ഇഖ്ബാൽ തന്നെ സ്ഥാനാർത്ഥിയാകുമെന്ന് ജോസ് കെ മാണി. തർക്കം പരിഹരിച്ച ശേഷമായിരിക്കും പ്രഖ്യാപനമെന്ന് ജോസ് മാധ്യമങ്ങളോട് പറഞ്ഞു. കേരള കോൺഗ്രസിന് അനുവദിച്ച പതിമൂന്നാമത്തെ സീറ്റാണ് കുറ്റ്യാടിയെന്നും സിപിഎം പ്രാദേശികമായി അവിടെ ചർച്ച നടത്തുന്നുണ്ടെന്നും ജോസ് കെ മാണി വ്യക്തമാക്കി. തീരുമാനം ഉടനുണ്ടാകുമെന്നാണ് കേരള കോൺഗ്രസ് (എം) പ്രതീക്ഷിക്കുന്നത്. 

ഇതിനിടെ മുഹമ്മദ് ഇഖ്ബാലിനെ എൽഡിഎഫ് സ്ഥാനാർത്ഥിയായി കാണിച്ച് കൊണ്ടുള്ള പോസ്റ്ററുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  പ്രദേശത്തെ സിപിഎം നേതാക്കൾ ഇത് വരെ അയഞ്ഞിട്ടില്ല. സീറ്റ് തിരിച്ചെടുക്കില്ലെന്ന് ഇന്നലെ ചേർന്ന ഏരിയാ കമ്മിറ്റിയോഗങ്ങളിൽ നേതാക്കളറിയിച്ചുവെങ്കിലും പ്രാദേശിക നേതാക്കൾ ഇത് അംഗീകരിച്ചിട്ടില്ല.ഞായറാഴ്ച കുറ്റ്യാടിയിൽ രാഷ്ട്രീയ വിശദീകരണ യോഗം നടത്താനിരിക്കെയാണ് കേരള കോൺഗ്രസിന്റെ പ്രതികരണവും സ്ഥാനാർത്ഥിയുടെ പോസ്റ്റർ പ്രചരിക്കുന്നതും. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021