ദേശീയ അധ്യക്ഷൻ ജെപി നദ്ദ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് കണ്ണൂരില്‍

Published : Mar 27, 2021, 06:50 AM ISTUpdated : Mar 27, 2021, 08:05 AM IST
ദേശീയ അധ്യക്ഷൻ ജെപി നദ്ദ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് കണ്ണൂരില്‍

Synopsis

സ്ഥാനാർത്ഥി ആകേണ്ടിയിരുന്ന ജില്ലാ അധ്യക്ഷൻ എൻ ഹരിദാസ് ഉൾപെടെയുള്ളവർ രാവിലെ 9ന് കണ്ണൂർ വിമാനത്താവളത്തിലെത്തി നദ്ദയെ സ്വീകരിക്കും

തലശ്ശേരി: തലശ്ശേരിയിൽ സ്ഥാനാർത്ഥി ഇല്ലാതെ ബിജെപി വെട്ടിലായിരിക്കെ ദേശീയ അധ്യക്ഷൻ ജെപി നദ്ദ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് കണ്ണൂരെത്തും. നദ്ദയുടെ ഒപ്പില്ലാത്തതിനാൽ തലശ്ശേരിയിലെ പത്രിക തള്ളിയ സംഭവത്തിൽ അദ്ദേഹം പ്രതികരിക്കുമോ എന്നാണ് ഏവരും ഉറ്റ് നോക്കുന്നത്. 

സ്ഥാനാർത്ഥി ആകേണ്ടിയിരുന്ന ജില്ലാ അധ്യക്ഷൻ എൻ ഹരിദാസ് ഉൾപെടെയുള്ളവർ രാവിലെ 9ന് കണ്ണൂർ വിമാനത്താവളത്തിലെത്തി നദ്ദയെ സ്വീകരിക്കും. മുഖ്യമന്ത്രിക്കെതിരെ ധർമ്മടത്ത് മത്സരിക്കുന്ന സികെ പദ്മനാഭന് വോട്ട് ചോദിച്ച് 10 മണിയോടെ ചക്കരക്കൽ ടൗണിലാണ് നദ്ദയുടെ റോഡ്ഷോ. ഈ പരിപാടി ക്ക് ശേഷം 11 മണിയോടെ ബിജെപി അധ്യക്ഷൻ തൃശ്ശൂരേക്ക് പോകും.

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021