എം സ്വരാജിനെതിരെ പിന്നോട്ട് നടന്ന് പ്രതിഷേധവുമായി കെ ബാബു

Published : Mar 27, 2021, 11:03 AM IST
എം സ്വരാജിനെതിരെ പിന്നോട്ട്  നടന്ന് പ്രതിഷേധവുമായി കെ ബാബു

Synopsis

കഴിഞ്ഞ അഞ്ചു കൊല്ലത്തെ വികസന മുരടിപ്പിനെതിരെയാണ് കെ ബാബുവും അണികളും ഇങ്ങനെ  പിന്നിലേക്ക് നടന്ന് പ്രതിഷേധിക്കുന്നത്

തൃപ്പൂണിത്തുറ: നരേന്ദ്രൻ മകൻ  ജയകാന്തൻ വക എന്ന സിനിമയിൽ  പിന്നോട്ട്  നടന്നുള്ള ഇന്നസെന്‍റിന്‍റെ പ്രതിഷേധം കണ്ട് മലയാളികള്‍ ഏറെ ചിരിച്ചതാണ്. സമാനമായ  പ്രതിഷേധം എറണാകുളം  തൃപ്പൂണിത്തുറയിലും നടന്നു. എന്നാൽ ഇത്തവണ പിന്നോട്ട് നടന്നത്  സ്ഥാനാർത്ഥിയാണെന്ന് മാത്രം.

നരേന്ദ്രൻ മകൻ ജയകാന്തൻ എന്ന ചിത്രത്തിൽ ഇന്നസെന്‍റും കൂട്ടരും പിന്നിലേക്ക് നടന്ന പ്രതിഷേധിക്കുന്നത് വിമാനത്താവളം വരുന്നതിനെതിരെയാണ്. എന്നാൽ കെ ബാബുവും അണികളും ഇങ്ങനെ  പിന്നിലേക്ക് നടന്ന് പ്രതിഷേധിക്കുന്നത് കഴിഞ്ഞ അഞ്ചു കൊല്ലത്തെ വികസന മുരടിപ്പിനെതിരെയാണ്. 

സിറ്റിങ് എംഎൽഎയും എൽഡിഎഫ് സ്ഥാനാർത്ഥി എം.സ്വരാജിനെതിരെയാണ് സമരം. തൃപ്പൂണിത്തുറ  നിയോജക മണ്ഡലത്തിൽ 50 കേന്ദ്രങ്ങളിലാണ് മണ്ഡലം കമ്മറ്റി ഇത്തരത്തിൽ വ്യത്യാസമായ പ്രതിഷേധ  സംഘടിപ്പിച്ചത്.
 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021