'നേമത്ത് ഏഴായിരത്തിലധികം കള്ളവോട്ടുകൾ', ബിജെപിയെ ജയിപ്പിക്കാൻ സിപിഎം ശ്രമമെന്ന് മുരളീധരൻ

Published : Mar 25, 2021, 11:54 AM IST
'നേമത്ത് ഏഴായിരത്തിലധികം കള്ളവോട്ടുകൾ', ബിജെപിയെ ജയിപ്പിക്കാൻ സിപിഎം ശ്രമമെന്ന് മുരളീധരൻ

Synopsis

നേമത്ത് ബിജെപിയെ ജയിപ്പിക്കാൻ സിപിഎം ശ്രമിക്കുകയാണെന്നും എന്നാൽ എല്ലാത്തിനേയും അതിജീവിച്ച് യുഡിഎഫ് തന്നെ വിജയിക്കുമെന്നും മുരളീധരൻ പറഞ്ഞു.

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കവേ കള്ളവോട്ട് ആരോപണങ്ങളും വിവാദങ്ങളും അതിനൊപ്പം കളം നിറയുകയാണ്. നേമം മണ്ഡലത്തിൽ ഏഴായിരത്തിലധികം കള്ളവോട്ടുകളുണ്ടെന്ന് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ ആരോപിച്ചു. നേമത്ത് ബിജെപിയെ ജയിപ്പിക്കാൻ സിപിഎം ശ്രമിക്കുകയാണെന്നും എന്നാൽ എല്ലാത്തിനേയും അതിജീവിച്ച്  യുഡിഎഫ് തന്നെ വിജയിക്കുമെന്നും മുരളീധരൻ പറഞ്ഞു. സെക്കുലർ വോട്ടുകളാണ് യുഡിഎഫിനെ വിജയിപ്പിക്കുകയെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. അതേ സമയം തലശ്ശേരിയിൽ ബിജെപിയും സിപിഎമ്മും തമ്മിൽ വോട്ടിന്
കരാർ ആയിക്കഴിഞ്ഞുവെന്നും മുരളീധരൻ ആരോപിച്ചു. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021