എം.പിമാര്‍ നിയമസഭയിലേക്ക് മത്സരിക്കില്ല, കണ്ണൂര്‍ സീറ്റ് ലീഗിന് കൊടുക്കുന്നത് ചര്‍ച്ചയായിട്ടില്ല: സുധാകരൻ

Published : Mar 02, 2021, 01:58 PM IST
എം.പിമാര്‍ നിയമസഭയിലേക്ക് മത്സരിക്കില്ല, കണ്ണൂര്‍ സീറ്റ് ലീഗിന് കൊടുക്കുന്നത് ചര്‍ച്ചയായിട്ടില്ല: സുധാകരൻ

Synopsis

കെ.മുരളീധരന് നിയമസഭയിലേക്ക് മത്സരിക്കാൻ ഹൈക്കമാൻഡ് ഇളവ് നൽകിയെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് സുധാകരൻ്റെ പ്രതികരണം. 

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാര്‍ മത്സരിക്കില്ലെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡൻ്റ് കെ.സുധാകരൻ. എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ല എന്നത് ഹൈക്കമാൻഡ് തീരുമാനമാണെന്നും സുധാകരൻ പറഞ്ഞു. കെ.മുരളീധരന് നിയമസഭയിലേക്ക് മത്സരിക്കാൻ ഹൈക്കമാൻഡ് ഇളവ് നൽകിയെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് സുധാകരൻ്റെ പ്രതികരണം. 

കോണ്‍ഗ്രസിൻ്റെ സ്ഥാനാർത്ഥി നിർണ്ണയം നാല് ദിവസത്തിനകം പൂർത്തിയാകുമെന്നും പാലക്കാട് സീറ്റിൽ വിമതനായി മത്സരിക്കാനൊരുങ്ങുന്ന എ.വി.ഗോപീനാഥുമായി സംസാരിക്കുമെന്നും കെ.സുധാകരൻ പറഞ്ഞു. കണ്ണൂർ സീറ്റ് ലീഗിന് വിട്ട്  കൊടുക്കുന്ന കാര്യം നിലവിൽ പാര്‍ട്ടിയുടെ  മുന്നിലില്ലെന്നും കെ. സുധാകരൻ പറഞ്ഞു. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021