'ലതിക സുഭാഷിനോട് നീതി കാട്ടിയില്ല'; ഇരിക്കൂറില്‍ സംഭവിച്ചതിനെക്കുറിച്ച് പറയാന്‍ പലതുമുണ്ടെന്ന് കെ സുധാകരന്‍

Published : Mar 15, 2021, 05:12 PM ISTUpdated : Mar 15, 2021, 05:18 PM IST
'ലതിക സുഭാഷിനോട്  നീതി കാട്ടിയില്ല'; ഇരിക്കൂറില്‍ സംഭവിച്ചതിനെക്കുറിച്ച് പറയാന്‍ പലതുമുണ്ടെന്ന് കെ സുധാകരന്‍

Synopsis

ഇരിക്കൂറിൽ കെ സി വേണുഗോപാൽ അനാവശ്യമായി ഇടപെട്ടെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും സുധാകരന്‍ പറഞ്ഞു. 

കണ്ണൂര്‍: ലതിക സുഭാഷിനോട് നേതൃത്വം നീതി കാട്ടിയില്ലെന്ന് കെ സുധാകരന്‍. ധര്‍മ്മടത്ത് മത്സരിക്കുന്നതിനെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. ഇരിക്കൂർ സീറ്റിലെ തമ്മിലടിയേക്കുറിച്ചും സുധാകരന്‍ പ്രതികരിച്ചു. ഇരിക്കൂറിൽ പ്രവർത്തകരുടെ വികാരം മാനിക്കാൻ നേതൃത്വത്തിന് ബാധ്യതയുണ്ട്. എം എം ഹസ്സനും കെ സി ജോസഫും നാളെ എത്തുമെന്നും സുധാകരന്‍ അറിയിച്ചു.

ഇരിക്കൂറില്‍ സംഭവിച്ചതിനെക്കുറിച്ച് പറയാന്‍ പലതുമുണ്ട്, എന്നാല്‍ അത് ഇപ്പോള്‍ പറയുന്നത് ഗുണകരമല്ല. കഴിഞ്ഞ കാലങ്ങളിൽ ഉണ്ടാക്കിയ ധാരണകളിൽ നിന്ന് വ്യതിചലിച്ചു എന്നതാണ് ഇരിക്കൂറിലെ പ്രശ്നം. അത് പരിഹരിക്കാനുള്ള നിർദേശങ്ങൾ തനിക്കറിയില്ല. ഇരിക്കൂറിൽ കെ സി വേണുഗോപാൽ അനാവശ്യമായി ഇടപെട്ടെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും സുധാകരന്‍ പറഞ്ഞു. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021