
ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥിപട്ടിക നാളെ കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കും. 115 സീറ്റിലേക്കുമുള്ള സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ധാരണയായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.
എല്ലാ സീറ്റിലെയും സ്ഥാനാർത്ഥികളെ നാളെ പ്രഖ്യാപിക്കില്ല. മറ്റ് മുന്നണികളുടെ സ്ഥാനാർത്ഥികൾ ആരൊക്കെ എന്ന് അറിഞ്ഞ ശേഷമേ ചില പ്രധാന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കൂ.
പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ വീട്ടിൽ നടന്നത് നാടകമാണ്. രമേശ് ചെന്നിത്തലയ്ക്കും ഉമ്മൻചാണ്ടിക്കും ഇടയിൽ മുഖ്യമന്ത്രി പദത്തിനുവേണ്ടിയുള്ള പോരാണ്. കെ മുരളീധരൻ നട്ടെല്ലുള്ള നേതാവാണ്. ആര് വന്നാലും നേമത്ത് സിപിഎം ബിജെപി മത്സരമാണ് നടക്കുകയെന്നും കെ സുരേന്ദ്രൻ പറഞ്ഞു. നേമത്ത് മുരളീധരനെ പരിഗണിക്കുന്നു എന്ന വാർത്തയോടായിരുന്നു സുരേന്ദ്രന്റെ മറുപടി