ശോഭക്ക് വോട്ട് പിടിക്കാൻ സുരേന്ദ്രൻ കഴക്കൂട്ടത്ത്; റോഡ് ഷോ

Published : Mar 31, 2021, 02:56 PM ISTUpdated : Mar 31, 2021, 03:00 PM IST
ശോഭക്ക് വോട്ട് പിടിക്കാൻ സുരേന്ദ്രൻ കഴക്കൂട്ടത്ത്; റോഡ് ഷോ

Synopsis

കഴക്കൂട്ടം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലോ പ്രചാരണത്തിലോ ഒരു ആശയക്കുഴപ്പവും ഉണ്ടായിട്ടില്ല. എല്ലാം മാധ്യമ സൃഷ്ടിയാണെന്ന് കെ സുരേന്ദ്രൻ 

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്‍റെ തുടക്കത്തിൽ നിലനിന്ന അനിശ്ചിതങ്ങൾക്ക് ഒടുവിൽ പ്രചാരണത്തിന്‍റെ അവസാനലാപ്പിൽ ശോഭ സുരേന്ദ്രന് വേണ്ടി വോട്ട് പിടിക്കാൻ  ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ എത്തി. ശോഭാ സുരേന്ദ്ര് ഒപ്പം മണ്ഡലത്തിലൂടെ റോഡ് ഷോയിലും കെ സുരേന്ദ്രൻ പങ്കെടുത്തു. ശോഭാ സുരേന്ദ്രന്‍റെ വരവോടെ മണ്ഡലത്തിലെ എൻഡിഎ ക്യാമ്പിൽ വലിയ ഉണര്‍വ് ഉണ്ടായെന്നും കൂടുതൽ ജനവിഭാഗങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ ശോഭാ സുരേന്ദ്രന് ഇതിനകം തന്നെ കഴിഞ്ഞിട്ടുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു. 

മഞ്ചേശ്വരത്തും കോന്നിയിലും ബിജെപി സ്ഥാനാര്‍ത്ഥിയായി കെ സുരേന്ദ്രൻ മത്സര രംഗത്ത് ഉണ്ട് . തിരക്കിട്ട പ്രചാരണ പരിപാടികൾക്കിടക്കാണ് കഴക്കൂട്ടത്തും എത്തിയത്. കഴക്കൂട്ടം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലോ പ്രചാരണത്തിലോ ഒരു ആശയക്കുഴപ്പവും ഉണ്ടായിട്ടില്ല. എല്ലാം മാധ്യമ സൃഷ്ടിയാണെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. 

നേതാക്കളുടെ വരവ് ഗുണം ചെയ്യുമെന്നായിരുന്നു ശോഭാ സുരേന്ദ്രന്‍റെ പ്രതികരണം, 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021