'മൂന്ന് നേരം ഉണ്ണുന്നത് മോദി നൽകുന്ന അരികൊണ്ട്'; കേരളത്തിന് അന്നം തരുന്നത് മോദിയെന്ന് അവകാശപ്പെട്ട് സുരേന്ദ്രൻ

Published : Mar 14, 2021, 12:01 PM ISTUpdated : Mar 14, 2021, 12:10 PM IST
'മൂന്ന് നേരം ഉണ്ണുന്നത് മോദി നൽകുന്ന അരികൊണ്ട്'; കേരളത്തിന് അന്നം തരുന്നത് മോദിയെന്ന് അവകാശപ്പെട്ട് സുരേന്ദ്രൻ

Synopsis

പിണറായി വിജയനോ ഉമ്മൻചാണ്ടിയോ വന്നാലും കാര്യം ഇല്ല . നേമത്ത് ജയിക്കുന്നത് ബിജെപി ആയിരിക്കുമെന്നതിൽ സംശയമില്ലെന്നും കെ സുരേന്ദ്രൻ    

കാസര്‍കോട്: പിണറായി വിജയനോ ഉമ്മൻചാണ്ടിയോ വന്നാലും കാര്യം ഇല്ല  നേമത്ത് ജയിക്കുന്നത് ബിജെപി ആയിരിക്കുമെന്നതിൽ സംശയമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിന് അന്നമൂട്ടുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും കെ സുരേന്ദ്രൻ അവകാശപ്പെട്ടു. മോദി നൽകുന്ന അരി കൊണ്ടാണ് മൂന്ന് നേരം കേരളം ഉണ്ണുന്നത്. പിണറായി വിജയൻ ഒന്നും നൽകുന്നില്ലെന്നും കെ സുരേന്ദ്രൻ കാസര്‍കോട്ട് ആരോപിച്ചു. 

പിണറായി വിജയനുമായി ഉമ്മൻ ചാണ്ടിക്കും  ചെന്നിത്തലക്കും രഹസ്യ ധാരണയുണ്ട്. അതിൽ അണികൾക്ക് അതൃപ്തിയുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു. പിണറായിയെ പിടിച്ചുകെട്ടാൻ കോൺഗ്രസിന് കഴിയില്ലെന്ന് ബോധ്യപ്പെട്ടവർ ബി ജെ പി യെ ആണ് പ്രതീക്ഷയായി കാണുന്നത്. പല പ്രമുഖ നേതാക്കളും ബിജെപിയിൽ എത്തുമെന്നും കെ സുരേന്ദ്രൻ അവകാശപ്പെട്ടു. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021