
മലപ്പുറം: എല്‍ഡിഎഫിന് വിജയം സമ്മാനിച്ച എല്ലാവരെയും അഭിനന്ദിക്കുകയാണെന്ന് ജലീല്‍. മലപ്പുറം ജില്ലയില്‍ എല്‍ഡിഎഫ് നടത്തിയത് അതിഗംഭീര മുന്നേറ്റമാണ്. സീറ്റുകള്‍ നിലനിര്‍ത്തിയതിനൊപ്പം മറ്റ് മണ്ഡലങ്ങളില്‍ വലിയ മുന്നേറ്റം നടത്താന്‍ സാധിച്ചു.
മുസ്ലീംലീഗിന്റെ പൊന്നാപുരം കോട്ടകളില്‍ വരെ അവരുടെ ലീഡ് വളരെ താഴ്ത്തിക്കൊണ്ടുവരാന്‍ സാധിച്ചു. മുസ്ലീംലീഗ് ആവരുടെ ആവനാഴിയിലെ അവസാനത്തെ അസ്ത്രവും എന്നെ തോല്‍പ്പിക്കാനായി ഉപോയഗിച്ചു. എന്നിട്ടും ഇടതുപക്ഷത്തിന്‍റെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച തന്നെ തോല്‍പ്പിക്കനായില്ലെന്നും ജലീല്‍ പറഞ്ഞു.
തവനൂരില്‍ ആദ്യ ഘട്ടങ്ങളിലെല്ലാം മുന്നിൽ നിന്ന യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിൽ ഒരു ഘട്ടത്തിൽ വിജയിക്കുമെന്ന പ്രതീക്ഷ നൽകിയിരുന്നു. എന്നാല്‍ അവസാന ലാപ്പുകളിൽ ഇടത് വോട്ടുകൾ കൂടുതലുള്ള എടപ്പാളിലെ അടക്കം വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ജലീൽ ലീഡ് നേടി. എടപ്പാളിലെ അടക്കം വോട്ടെണ്ണൽ പൂർത്തിയായപ്പോൾ മാത്രമാണ് ജലീലിന് മുന്നോട്ട് വരാൻ സാധിച്ചത്. എന്നാൽ പ്രതീക്ഷിച്ച പല ഇടത് ശക്തി കേന്ദ്രങ്ങളിലും ജലീലിന് വോട്ടുകൾ നഷ്ടപ്പെട്ടെന്നാണ് വ്യക്തമാകുന്നത്.
തെരഞ്ഞെടുപ്പ് ഫലങ്ങൾ ഏറ്റവും കൃത്യതയോടെ അറിയാൻ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ലൈവ് ടിവി കാണൂ, തത്സമയം