എൻഎസ്എസുമായി ഒരു പ്രശ്നവുമില്ലെന്ന് കടകംപള്ളി; നായന്മാരുടെ വിതരണാവകാശം സുകുമാരൻ നായർക്കല്ലെന്ന് എം എം മണി

By Web TeamFirst Published Mar 26, 2021, 12:05 PM IST
Highlights

ശബരിമല വിഷയം, മന്നം ജയന്തി ദിനത്തിലെ നെഗോഷ്യബിൽ ഇൻസ്ട്രമെൻറ് ആക്ട് അനുസരിച്ചുള്ള അവധി, മുന്നോക്ക സമുദായപട്ടിക എന്നീ ആവശ്യങ്ങളിൽ എൻഎസ്എസും സർക്കാരും തമ്മിൽ തുറന്ന പോര് നടക്കുന്നതിനിടെയാണ് രണ്ട് മന്ത്രിമാരുടേയും പ്രസ്താവന. 

തിരുവനന്തപുരം: എൻഎസ്എസുമായി ഒരു പ്രശ്നവുമില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ. പ്രശ്നങ്ങളുണ്ടെന്ന് വരുത്താൻ ചിലർ ശ്രമിക്കുകയാണെന്നാണ് ദേവസ്വം മന്ത്രി പറയുന്നത്. എൻഎസ്എസും കെപിഎംസഎസും അടക്കമുള്ള സമുദായ സംഘടനകളുമായി നല്ല ബന്ധമാണുള്ളതെന്നും കടകംപള്ളി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇതിനിടെ സുകുമാരൻ നായർക്കെതിരെ എം എം മണി രംഗത്തെത്തി. 

സുകുമാരൻ നായർക്ക് കേരളത്തിലെ മൊത്തം നായന്മാരുടെ വിതരണാവകാശമില്ലെന്നായിരന്നു മണിയുടെ പ്രസ്താവന. ചുരുക്കം പേർ മാത്രമേ അദ്ദേഹത്തിന്റെ വാക്ക് കേൾക്കുകയുള്ളൂവെന്നും എം എം മണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

click me!