'അത് വെറും പിആര്‍ എക്സർസൈസ് മാത്രം'; അഭിപ്രായ സര്‍വെകൾക്കെതിരെ കെ സി വേണുഗോപാൽ

Published : Mar 21, 2021, 02:23 PM ISTUpdated : Mar 21, 2021, 02:25 PM IST
'അത് വെറും പിആര്‍ എക്സർസൈസ് മാത്രം'; അഭിപ്രായ സര്‍വെകൾക്കെതിരെ കെ സി വേണുഗോപാൽ

Synopsis

ഒരേ കമ്പനി സർവെ നടത്തി 3 ചാനലുകളിൽ കൊടുത്താൽ ആര് വിശ്വസിക്കും ? പ്രശ്നങ്ങളെല്ലാം പരിഹരിച്ചിട്ടുണ്ട്. യുഡിഎഫിന് മികച്ച വിജയം ഉണ്ടാകുമെന്ന് കെസി വേണുഗോപാൽ 

വയനാട്: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്ത് വന്ന അഭിപ്രായ സര്‍വെകളെ കടുത്ത ഭാഷയിൽ വിമര്‍ശിച്ച് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ. ഒരു വിശ്വാസ്യതയും ഇത്തരം സര്‍വെകൾക്ക് ഇല്ല. ഇത് വെറും പിആര്‍ എക്സർസൈസ് മാത്രമാണ്. ഒരേ കമ്പനി സർവെ നടത്തി മൂന്ന് ചാനലുകളിൽ കൊടുത്താൽ ആര് വിശ്വസിക്കും? പ്രശ്നങ്ങളെല്ലാം പരിഹരിച്ചിട്ടുണ്ട്. യുഡിഎഫിന് മികച്ച വിജയം ഉണ്ടാകുമെന്നും കെ സി വേണുഗോപാൽ വയനാട്ടിൽ പറഞ്ഞു. 

ഒരുതവണ യുഡിഎഫ്, പിന്നെ എൽഡിഎഫ് എന്ന പതിവ് രീതി മാറാൻ സാധ്യത ഉള്ളതിനാൽ പ്രവർത്തകർ കൂടുതൽ ശക്തമായ പ്രവർത്തനം നടത്തണമെന്ന് കെ സുധാകരന്‍റെ പരാമര്‍ശവും കെ സി വേണുഗോപാൽ തള്ളിക്കളഞ്ഞു. ഇത്തവണ യുഡിഎഫ് അധികാരത്തിൽ വരും. അതിൽ ആർക്കും സംശയം വേണ്ടെന്നായിരുന്നു പ്രതികരണം. 

സംസ്ഥാനത്ത് യുഡിഎഫ് വൻ ഭൂരിപക്ഷം നേടും. പ്രശ്നങ്ങളെല്ലാം പരിഹരിച്ച് കോൺഗ്രസും യുഡിഎഫും ഒറ്റക്കെട്ടായി മുന്നോട്ട് പോകുകയാണ്. ഇതിന്റെ ഫലം തെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നും കെസി വേണുഗോപാൽ പറഞ്ഞു. നേരത്തെ അതിരൂക്ഷമായ ഭാഷയിൽ അഭിപ്രായ സര്‍വെകൾക്ക് എതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021