'പൊതുനന്മ മുൻനിർത്തി വോട്ട് രേഖപ്പെടുത്തണം'; എല്ലാ രാഷ്ട്രീയ പാർട്ടികളോടും തുറന്ന സമീപനമെന്ന് കെസിബിസി

By Web TeamFirst Published Mar 18, 2021, 4:00 PM IST
Highlights

കേരളത്തിന്റെ പൊതു നന്മ മുൻനിർത്തി വോട്ട് രേഖപ്പെടുത്തണമെന്നാണ് സർക്കുലറില്‍ പറയുന്നത്. സമുദായിക മത വർഗീയ ചിന്തയ്ക്ക് അതീതരായി പ്രവർത്തിക്കുന്ന ജനപ്രതിനിധികളെയാണ് കേരളത്തിന്‌ വേണ്ടതെന്നും സർക്കുലറില്‍ പറയുന്നു.
 

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സർക്കുലർ ഇറക്കി കെസിബിസി. എല്ലാ രാഷ്ട്രീയ പാർട്ടികളോടും തുറന്ന സമീപനമാണ് കത്തോലിക്ക സഭയ്‍ക്കെന്ന് കെസിബിസി അറിയിച്ചു. കേരളത്തിന്റെ പൊതുനന്മ മുൻനിർത്തി വോട്ട് രേഖപ്പെടുത്തണമെന്നാണ് സർക്കുലറില്‍ പറയുന്നത്. സമുദായിക മത വർഗീയ ചിന്തയ്ക്ക് അതീതരായി പ്രവർത്തിക്കുന്ന ജനപ്രതിനിധികളെയാണ് കേരളത്തിന്‌ വേണ്ടതെന്നും സർക്കുലറില്‍ പറയുന്നു.

click me!