'സ്വാമിയേ അയ്യപ്പാ, തെറ്റുപറ്റിപ്പോയി, മാപ്പ് തരണേ എന്ന് പിണറായി പറയണം': ആന്റണി

By Web TeamFirst Published Apr 6, 2021, 11:02 AM IST
Highlights

'ആദ്യഘട്ടത്തിൽ തെറ്റ് പറ്റിപ്പോയെന്നും വിധി നടപ്പിലാക്കാൻ എടുത്തുചാടി ശബരിമല സന്നിധാനം അശുദ്ധമാക്കിയതിന് എന്നോടും സ‍ര്‍ക്കാരിനോടും ക്ഷമിക്കണമെന്ന് പറയാൻ പിണറായി തയ്യാറാകണം'.

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് സ്വാമി അയ്യപ്പനോട് മാപ്പ് പറയണമെന്ന് മുതി‍ര്‍ന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എകെ ആന്റണി. ഇപ്പോൾ സ്വാമി അയ്യപ്പനെ ഓർക്കുന്ന മുഖ്യമന്ത്രിക്ക് അന്ന് ഈ ബോധം ഉണ്ടായില്ലെന്നും മുഖ്യമന്ത്രി അയ്യപ്പനോട് ഖേദംപ്രകടിപ്പിക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു. 

'ആദ്യഘട്ടത്തിൽ തെറ്റ് പറ്റിപ്പോയെന്നും വിധി നടപ്പിലാക്കാൻ എടുത്തുചാടി ശബരിമല സന്നിധാനം അശുദ്ധമാക്കിയതിന് എന്നോടും സ‍ര്‍ക്കാരിനോടും ക്ഷമിക്കണമെന്ന് പറയാൻ പിണറായി തയ്യാറാകണം'. അദ്ദേഹം ഖേദപ്രകടിപ്പിക്കണം. എങ്കിൽ പിണറായി ഇപ്പോൾ അയ്യപ്പനെ ഓ‍ക്കുന്നതിൽ ആത്മാ‍ത്ഥതയുണ്ടെന്ന് പറയാം അല്ലെങ്കിൽ ഇതൊക്കെ കാപട്യമാണെന്നും ആന്റണി പറ‍ഞ്ഞു. 

സ്വാമി അയ്യപ്പനടക്കം എല്ലാ ദൈവങ്ങളും എൽഡിഎഫ് സർക്കാരിനൊപ്പം: മുഖ്യമന്ത്രി

സ്വാമി അയ്യപ്പനടക്കമുള്ള ദേവഗണങ്ങളെല്ലാം നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സർക്കാരിനൊപ്പമായിരിക്കുമെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവേ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് ദിനത്തിൽ ശബരിമലയും സ്വാമി അയ്യപ്പനും ച‍ര്‍ച്ചയായത്. 

click me!