അഴീക്കോട് ആർക്കൊപ്പം, ഏഷ്യാനെറ്റ് ന്യൂസ് സർവേ ഫലമിങ്ങനെ

Published : Apr 29, 2021, 07:53 PM IST
അഴീക്കോട് ആർക്കൊപ്പം, ഏഷ്യാനെറ്റ് ന്യൂസ് സർവേ ഫലമിങ്ങനെ

Synopsis

മുസ്ലിം ലീഗ് സിറ്റിംഗ് എംഎൽഎ കെഎം ഷാജിയുടെ സ്ഥാനാർത്ഥിത്വം കൊണ്ടുകൂടി ശ്രദ്ധ നേടിയ അഴിക്കോട് മണ്ഡലം യുഡിഎഫ് നിലനിർത്തുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോര്‍ പോസ്റ്റ് പോള്‍ സര്‍വ്വേ ഫലം നൽകുന്ന സൂചന.

കണ്ണൂർ: ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറെ ചർച്ചയായ മണ്ഡലങ്ങളിലൊന്ന് കണ്ണൂർ ജില്ലയിലെ അഴിക്കോടാണ്. ഇടത്തോട്ടോ അതോ വലത്തോട്ടോ? അഴിക്കോട്ടെ ജനങ്ങൾ ആർക്കൊപ്പം നിൽക്കുമെന്നാണ് തെരഞ്ഞെടുപ്പ് ചർച്ചകളിലെല്ലാം ഉയർന്ന് കേട്ടത്. മുസ്ലിം ലീഗിന്ഫെ സിറ്റിംഗ് എംഎൽഎ കെഎം ഷാജിയുടെ സ്ഥാനാർത്ഥിത്വം കൊണ്ടുകൂടി ശ്രദ്ധ നേടിയ അഴിക്കോട് മണ്ഡലം യുഡിഎഫ് നിലനിർത്തുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോര്‍ പോസ്റ്റ് പോള്‍ സര്‍വ്വേ ഫലം നൽകുന്ന സൂചന. വിജിലൻസ് കേസും കോഴ ആരോപണങ്ങളുമൊന്നും ഷാജിക്ക് തിരിച്ചടി നൽകില്ലെന്നാണ് സർവേ ഫലം സൂചിപ്പിക്കുന്നത്. 

മണ്ഡലം തിരികെ പിടിക്കാൻ എൽഡിഎഫ് ഇറക്കിയത് സിപിഎം കണ്ണൂർ ജില്ലാ കമ്മറ്റി അംഗവും യുവ നേതാവുമായ കെവി സുമേഷിനെയാണ്. എസ് എഫ്ഐ സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായിരുന്ന സുമേഷിന് മണ്ഡലത്തിൽ കാര്യമായ സ്വാധീനം ചെലുത്താനാകുമെന്നാണ് സിപിഎം പ്രതീക്ഷിച്ചത്. എന്നാൽ അട്ടിമറി സാധ്യതയില്ലെന്നും അഴിക്കോട് ഷാജി നിലനിർത്തുമെന്നും ഫലം സൂചിപ്പിക്കുന്നു. കെ രഞ്ജിത്താണ് ഇവിടെ എൻഡിഎ സ്ഥാനാർത്ഥി.

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021