സംസ്ഥാനത്ത് യുഡിഎഫ് തരംഗമെന്ന് കുഞ്ഞാലിക്കുട്ടി, അധികാരത്തിൽ വരുമെന്ന് പാണക്കാട് തങ്ങൾ

Published : Apr 06, 2021, 07:51 AM IST
സംസ്ഥാനത്ത് യുഡിഎഫ് തരംഗമെന്ന് കുഞ്ഞാലിക്കുട്ടി, അധികാരത്തിൽ വരുമെന്ന് പാണക്കാട് തങ്ങൾ

Synopsis

യുഡിഎഫ് വിജയ പ്രതീക്ഷയിലാണെന്നും അധികാരത്തിൽ വരുമെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പ്രതികരിച്ചു.  

മലപ്പുറം: സംസ്ഥാനത്ത് യുഡിഎഫ് തരംഗമെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ജില്ലകളിൽ നിന്നും ലഭിക്കുന്ന റിവ്യൂ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അതാണെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം പാണക്കാട് സികെഎംഎൽപി സ്കൂളിൽ 97 എ ബൂത്തിലായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വോട്ട്. യുഡിഎഫ് വിജയ പ്രതീക്ഷയിലാണെന്നും അധികാരത്തിൽ വരുമെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പ്രതികരിച്ചു.  

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021