പട്ടാമ്പിയിലും പ്രതിഷേധം; ലീഗിനെതിരെ സേവ് കോൺഗ്രസ്; 'വയസൻ പട' മാറണമെന്ന് ആവശ്യം

Published : Mar 08, 2021, 02:58 PM IST
പട്ടാമ്പിയിലും പ്രതിഷേധം; ലീഗിനെതിരെ സേവ് കോൺഗ്രസ്; 'വയസൻ പട' മാറണമെന്ന് ആവശ്യം

Synopsis

മുസ്ലിം ലീഗിന് വ‍ഴങ്ങുന്ന കോണ്‍ഗ്രസ് നേതൃത്വം രാജിവെക്കുക, പട്ടാമ്പി സീറ്റിൽ കോണ്‍ഗ്രസ് തന്നെ മത്സരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് 

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിനുള്ള ചർച്ചകൾ മുന്നണികളിൽ പുരോഗമിക്കുന്നതിനിടെ പാലക്കാട് ജില്ലയിലെ പട്ടാമ്പിയിലും യുഡിഎഫിന് തലവേദനയായി പോസ്റ്റർ. മുസ്ലീം ലീഗിനെതിരെയും മുസ്ലീം ലീഗിന് വ‍ഴങ്ങുന്ന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയുമാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. സേവ് കോണ്‍ഗ്രസിന്‍റെ പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. മുസ്ലിം ലീഗിന് വ‍ഴങ്ങുന്ന കോണ്‍ഗ്രസ് നേതൃത്വം രാജിവെക്കുക, പട്ടാമ്പി സീറ്റിൽ കോണ്‍ഗ്രസ് തന്നെ മത്സരിക്കുക, കോണ്‍ഗ്രസ് ജയിക്കുന്ന സീറ്റുകളെല്ലാം ലീഗിന് വേണമെന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാവില്ല. വയസ്സന്‍ പട മാറി യുവാക്കള്‍ക്ക് അവസരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് പോസ്റ്ററിൽ ഉന്നയിച്ചിരിക്കുന്നത്.

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021