
കണ്ണൂര്‍: തോൽക്കുന്ന സീറ്റുമാത്രം സ്ഥിരമായി വനിതകൾക്ക് നൽകുന്ന പരിപാടി കോൺഗ്രസ് നിർത്തണമെന്ന് എഐസിസി വക്താവ് ഷമ മുഹമ്മദ്. എത്ര തവണ തോറ്റാലും ഉറപ്പുള്ള സീറ്റിൽ പുരുഷൻമാരെ ഇറക്കുന്നു. സ്ത്രീ പ്രാതിനിധ്യമില്ലെങ്കില്‍ ഇത്തവണ തിരിച്ചടിയുണ്ടാകും. ഒരു ഗ്രൂപ്പിലും ഇല്ലാത്തത് കൊണ്ടാണോ തനിക്ക് സ്ഥാനാർത്ഥി ലിസ്റ്റിൽ ഇടം കിട്ടാത്തത്. പാർട്ടി പറഞ്ഞാൽ മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാൻ ഒരുക്കമാണെന്നും ഷമ കണ്ണൂരിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.