തൃശൂർ ഫോട്ടോ ഫിനിഷിലേക്ക്, എൽഡിഎഫിന് നേരിയ മുന്നേറ്റം

Published : May 02, 2021, 01:57 PM IST
തൃശൂർ ഫോട്ടോ ഫിനിഷിലേക്ക്, എൽഡിഎഫിന് നേരിയ മുന്നേറ്റം

Synopsis

തപാൽ വോട്ടുകളുടെ കണക്ക് പുറത്തു വരാൻ ഉണ്ട്. തപാൽ വോട്ടിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് തൃശൂരിൽ വോട്ടെടുപ്പ് ഇടയക്ക് വെച്ച് നിർത്തി വെച്ചിരുന്നു. 

തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ ആവേശം ഒട്ടും ചോരാതെ തൃശൂർ മണ്ഡലം. അവസാന ലാപ്പിൽ എത്തിച്ചേർന്ന വോട്ടണ്ണൽ ഫോട്ടോ ഫിനിഷിലേക്കെന്നാണ് സൂചന. ഓരോ മണിക്കൂറുകളിൽ ലീഡ് നിലമാറി മറിഞ്ഞ മണ്ഡലത്തിൽ എട്ട് ബൂത്തിലെ വോട്ടുകൾ കൂടി എണ്ണാനിരിക്കെ എൽഡിഎഫ് സ്ഥാനാർത്ഥി സിപിഐയുടെ പി ബാലചന്ദ്രൻ 148 വോട്ടിന്റെ ലീഡ് നേടി. നിലവിൽ യുഡിഎഫ് സ്ഥാനാർത്ഥി പത്മജാ വേണുഗോപാൽ രണ്ടാമതും എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി മൂന്നാമതുമാണ്.

പല ഘട്ടത്തിലും സുരേഷ് ഗോപി ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തും എത്തിയിരുന്നെങ്കിലും അവസാന ലാപ്പിലേക്ക് എത്തിയപ്പോൾ മൂന്നാം സ്ഥാനത്തേക്ക് വീഴുകയായിരുന്നു. തപാൽ വോട്ടുകളുടെ കണക്ക് കൂടി ഇനി പുറത്തു വരാൻ ഉണ്ട്. തപാൽ വോട്ടിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് തൃശൂരിൽ വോട്ടെടുപ്പ് ഇടയക്ക് വെച്ച് നിർത്തി വെച്ചിരുന്നു. 

 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021