വയനാട്ടിൽ രണ്ടിടത്ത് യുഡിഎഫ്, മാനന്തവാടിയിൽ എൽഡിഎഫ്

By Web TeamFirst Published May 2, 2021, 3:58 PM IST
Highlights

കൽപ്പറ്റയിൽ കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാ‍ർത്ഥിയായി മത്സരിച്ച എംവി ശ്രേയാംസ് കുമാർ ഇക്കുറി ഇടതുകോട്ടയിൽ തിരിച്ചെത്തി സ്ഥാനാ‍ർത്ഥിയായെങ്കിലും പരാജയപ്പെട്ടു. 

വയനാട്: വയനാട് ജില്ലയിൽ രണ്ടിടത്ത് വിജയം സ്വന്തമാക്കി യുഡിഎഫ്. കൽപ്പറ്റയിലും സുൽത്താൻ ബത്തേരിയിലും യുഡിഎഫ് സ്ഥാനാർത്ഥികളായ ടി സിദ്ദിഖും  ഐ.സി.ബാലകൃഷ്ണനും വിജയിച്ചു. കൽപ്പറ്റയിൽ കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാ‍ർത്ഥിയായി മത്സരിച്ച എംവി ശ്രേയാംസ് കുമാർ ഇക്കുറി ഇടതുകോട്ടയിൽ തിരിച്ചെത്തി സ്ഥാനാ‍ർത്ഥിയായെങ്കിലും പരാജയപ്പെട്ടു. 

വയനാട് കൽപ്പറ്റയിൽ മികച്ച വിജയം നേടാൻ കഴിഞ്ഞതിൽ സന്തോഷം എന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി സിദ്ദിഖ് പ്രതികരിച്ചു. സംസ്ഥാനത്ത് യുഡിഎഫിന് പ്രതീക്ഷിച്ച ജയം നേടാൻ സാധിച്ചില്ലെന്നത് വിഷമം ഉണ്ടാക്കുന്നു. കോൺഗ്രസ് നേതൃത്വം  പരാജയത്തെ കുറിച്ച് വിശദമായി പഠിക്കണമെന്നും ടി സിദ്ദിഖ് പറഞ്ഞു. വയനാട് ജില്ലയിലെ ഏറ്റവും ശക്തമായ പോരാട്ടം നടന്ന മണ്ഡലമാണ് ജില്ലാ ആസ്ഥാനം കൂടി സ്ഥിതി ചെയ്യുന്ന കൽപ്പറ്റ മണ്ഡലം. ബിജെപിക്ക് വേണ്ടി ടിഎം സുബീഷാണ് കല്‍പ്പറ്റയില്‍ മത്സരത്തിന് ഇറങ്ങിയത്. 

മാനന്തവാടി നിയോജക മണ്ഡലം എൽഡിഎഫ് നിലനിർത്തി. രണ്ടാം അങ്കത്തിനിറങ്ങിയ സിപിഎം സ്ഥാനാർത്ഥി ഒആർ കേളു ഇത്തവണയും വിജയിച്ച് കയറി. യുഡിഎഫ് സ്ഥാനാർത്ഥി പികെ ജയലക്ഷ്മിയെയാണ് കേളു തോൽപ്പിച്ചത്. 

 

click me!