മലപ്പുറം: മലപ്പുറത്തേക്കുള്ള സ്ഥാനാർത്ഥിത്വം അപ്രതീക്ഷിതമായിരുന്നു എന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ അബ്ദുള്ളക്കുട്ടി. മലപ്പുറം ബിജെപിക്ക് ഏറെ വെല്ലുവിളിയുള്ള സ്ഥലമാണെങ്കിലും പോരാട്ടം നടത്തും. കേരളത്തിൽ ഇപ്പോൾ ക്രൈസ്തവരുടെ പിന്തുണ കിട്ടി, നാളെ മുസ്ലിംകളും കൂടെ വരും. ഇന്നത്തെ റോഡ് ഷോയിലൂടെ പ്രചാരണത്തിന് തുടക്കമാവുകയാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.