തിരിച്ചടിച്ച് സർക്കാർ; മുഖ്യമന്ത്രിക്കെതിരെ വ്യാജമൊഴിയെന്ന പരാതിയിൽ ഇഡിക്കെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തു

Published : Mar 19, 2021, 11:56 AM ISTUpdated : Mar 20, 2021, 09:57 AM IST
തിരിച്ചടിച്ച് സർക്കാർ; മുഖ്യമന്ത്രിക്കെതിരെ വ്യാജമൊഴിയെന്ന പരാതിയിൽ  ഇഡിക്കെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തു

Synopsis

മുഖ്യമന്ത്രിയുടെ പേര് പറയാൻ നിർബന്ധിക്കുന്നുവെന്ന സ്വപ്നയുടെ ശബ്ദരേഖയിൽ അന്വേഷണം ആവശ്യപ്പെട്ടത് ഇ‍ഡി തന്നെയായിരുന്നു. 20-11-2020 ന് ഇ ഡി നൽകിയ കത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം. 

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വ്യാജ മൊഴി നൽകാൻ സമ്മർദ്ദം ചെലുത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിനെതിരെ കേരള പൊലീസ് കേസെടുത്തു. ക്രൈംബ്രാഞ്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് കേസ്. ഗൂഡാലോചയ്ക്കും കേസെടുത്തിട്ടുണ്ട്. സ്വപ്നയുടെ ശബ്ദരേഖയെ കുറിച്ചുള്ള അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ട് അനുസരിച്ചാണ് നടപടി. 

ശബ്ദം തൻ്റേതാണെന്ന് സ്വപ്ന ജയിൽ അധികൃതർക്ക് സ്വന്തം കൈപ്പടയിൽ എഴുതി നൽകിയിരുന്നു. സ്വപ്നയുടെ സുരക്ഷക്കായി നിയോഗിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയും നിർണ്ണായകമായി. മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചത് കേട്ടുവെന്നായിരുന്നു മൊഴി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ്റെ നിയമോപദേശത്തെ തുടർന്നായിരുന്നു കേസെടുത്തത്.

തെറ്റായി ഒരാളെ ഉൾപ്പെടുത്താൻ ഗൂഢാലോചന നടത്തുകയും സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നത് ഔദ്യോഗിക കൃത്യനിർവ്വഹണത്തിൻ്റെ ഭാഗമല്ലെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 

മുഖ്യമന്ത്രിയുടെ പേര് പറയാൻ നിർബന്ധിക്കുന്നുവെന്ന സ്വപ്നയുടെ ശബ്ദരേഖയിൽ അന്വേഷണം ആവശ്യപ്പെട്ടത് ഇ‍ഡി തന്നെയായിരുന്നു. 20-11-2020 ന് ഇ ഡി നൽകിയ കത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം. ഈ അന്വേഷണത്തിലാണ് ഇഡിക്കെതിരെ സാക്ഷിമൊഴികൾ ലഭിച്ചത്.

തന്റെ ശബ്ദമാകാമെന്ന് സംശിക്കുന്നുവെന്നായിരുന്നു ജയിൽ ഡിഐജിക്ക് സ്വപ്ന നൽകിയ ആദ്യ മൊഴി. ക്രൈം ബ്രാഞ്ച് അന്വേഷണം തടുങ്ങിയതിന് പിന്നാലെ പുറത്തുവന്ന ശബ്ദരേഖ തന്റേതാണെന്ന് സ്വപ്ന ജയിൽ അധികൃതർക്ക് എഴുതി നൽകി. ഇഡിയുടെ കസ്റ്റഡയിലിരിക്കുമ്പോള്‍ രാത്രി ഏറെ വൈകിയും പുലർച്ചയുമായി മുഖ്യമന്ത്രിയുടെ പേരു പറയാൻ സ്വപ്നയെ എൻഫോഴ്മെൻ്റ് ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നത് കേട്ടുവെന്ന് രണ്ടു വനിതാ പൊലീസ് ഉദ്യോഗസ്ഥരും മൊഴി നൽകി. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഇഡി ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുക്കുന്നത്. 

സ്വപനയുടെ സുരക്ഷ ഡ്യൂട്ടിയിലുണ്ടായിരുന്നു റെജിമോള്‍, സിജി വിജയൻ എന്നീവരാണ് മൊഴി നൽകിയത്. സ്വപ്നയ്ക്ക് മേൽ മാനസിക സമ്മർ‍ദ്ദം ചെലുത്തി വ്യാജ മൊഴി വാങ്ങി മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാൻ ശ്രമിച്ചുവെന്നാണ് ക്രൈം ബ്രാഞ്ച് എഫ്ഐആർ. ഇ ഡി ഉദ്യോഗസ്ഥർക്കെതിരെ ഗൂഡാലോചന കുറ്റവും ചുമത്തിയിട്ടുണ്ട്. വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയിൽ ഇഡി ഉദ്യോഗസ്ഥന്റെ പേരു പറഞ്ഞിരുന്നുവെങ്കിലും എഫ്ഐആറിൽ ഇഡി ഉദ്യോഗസ്ഥരുടെ പേരുകള്‍ പറയുന്നില്ല. തിരുവനന്തപുരം ക്രൈം ബ്രാഞ്ച് യൂണിറ്റ് എസ്പി ഷാനവാസിനാണ് അന്വേഷണ ചുമതല. കേസെടുത്ത സാഹചര്യത്തിൽ ചോദ്യം ചെയ്യാനായി ഇഡി ഉദ്യോഗസ്ഥരെ ക്രൈം ബ്രാഞ്ചിന് നോട്ടീസ് നൽകി വിളിച്ചു വരുത്താൻ കഴിയും. സംസ്ഥാനത്ത് ആദ്യമായാണ് എൻഫോഴ്മെൻറ് ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുക്കുന്നത്. 

പൊലീസുകാര്‍ക്കെതിരെ ഡിജിപിക്ക് ഇഡിയും കത്ത് നൽകി. വ്യാജമൊഴി നല്‍കിയ വനിതാ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നാണ് ഇഡി ആവശ്യപ്പെടുന്നത്. ഇഡിക്കെതിരായ മൊഴിക്ക് പിന്നിൽ ഗൂഢാലോചനയാണെന്നും പ്രതിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ പരാതി തിരക്കഥയനുസരിച്ചാണെന്നും കത്തിൽ പറയുന്നു തിങ്കളാഴ്ചയാണ് എൻഫോഴ്സ്മെന്‍റ് കത്ത് നല്‍കിയത്. ക്രൈംബ്രാഞ്ച് നടപടിയെ നിയമപരമായി നേരിടുമെന്നും ഇഡി വ്യക്തമാക്കുന്നു.

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021