വോട്ടെടുപ്പിന് ഇനി എട്ട് ദിവസം മാത്രം, കൂടുതൽ കേന്ദ്ര നേതാക്കൾ പ്രചാരണത്തിന്

Published : Mar 28, 2021, 06:40 AM ISTUpdated : Mar 28, 2021, 08:22 AM IST
വോട്ടെടുപ്പിന് ഇനി എട്ട് ദിവസം മാത്രം, കൂടുതൽ കേന്ദ്ര നേതാക്കൾ പ്രചാരണത്തിന്

Synopsis

രാജ്നാഥ് സിംഗ് രാവിലെ 9 മണിക്ക് വർക്കലയിൽ റോഡ് ഷോ നയിക്കും. തുടർന്ന് ശിവശിരി സന്ദർശനം നടത്തും. കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയലും സ്‌മൃതി ഇറാനിയും കോഴിക്കോട് പ്രചാരണത്തിനിറങ്ങും.

ദില്ലി: വോട്ടെടുപ്പിന് എട്ട് ദിവസം മാത്രം ശേഷിക്കെ സംസ്ഥാനത്ത് പ്രചാരണത്തിന് കൂടുതൽ കേന്ദ്ര നേതാക്കൾ ഇന്നെത്തും. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിംഗ് ഇന്ന് കേരളത്തിൽ പ്രചാരണത്തിനിറങ്ങും. രാജ്നാഥ് സിംഗ് രാവിലെ 9 മണിക്ക് വർക്കലയിൽ റോഡ് ഷോ നയിക്കും. തുടർന്ന് ശിവശിരി സന്ദർശനം നടത്തും.

കേരളത്തിൽ ഇത്തവണ ബിജെപി വോട്ടു ശതമാനത്തിൽ മികച്ച വർധന ഉണ്ടാക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിംഗ് പ്രതികരിച്ചു. കേരളത്തിലേക്ക് പ്രചാരണത്തിന് എത്തുന്ന രാജ്‌നാഥ്‌ വിമാനത്തിൽ വാർത്താ ഏജൻസിയോട് സംസാരിക്കുകയായിരുന്നു. യുഡിഎഫും എൽഡിഎഫും വിഭജന രാഷ്ട്രീയമാണ് പയറ്റുന്നതെന്നും രാജ്‌നാഥ്‌ കുറ്റപ്പെടുത്തി.

കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയലും സ്‌മൃതി ഇറാനിയും കോഴിക്കോട് പ്രചാരണത്തിനിറങ്ങും. കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് വൈപ്പിനിലാണ് പ്രചാരണം നടത്തുക. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ പര്യടനം നടത്തും. സിപിഎം ജനറൽ സെക്രട്ടറിയും പിബി അംഗം ബൃന്ദ കാരാട്ടും ഇന്ന് തിരുവനന്തപുരത്താണ് പ്രചാരണത്തിനുള്ളത്. മുഖ്യമന്ത്രിയുടെ പ്രചാരണം ഇന്ന് കോഴിക്കോട് ജില്ലയിലാണ്. 

അതേ സമയം സംസ്ഥാനത്തെ ഇരട്ടവോട്ട് തടയാനുള്ള തീവ്ര ശ്രമങ്ങളിൽ തെരഞ്ഞെടുപ്പ് കമീഷൻ. പട്ടിക മറ്റന്നാൾ നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വോട്ടർമാർക്ക് സ്ലിപ്പുകൾ ഇത്തവണ നേരിട്ട് വീട്ടിലെത്തിക്കാനും നിർദേശിച്ചു. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021