'കിറ്റ് മോദി സര്‍ക്കാര്‍ സംഭാവന'; കിറ്റിന്‍റെ പേരില്‍ എല്‍ഡിഎഫ് വോട്ടുതേടാന്‍ ശ്രമിക്കുന്നെന്ന് വി മുരളീധരന്‍

Published : Mar 27, 2021, 07:22 PM ISTUpdated : Mar 27, 2021, 07:39 PM IST
'കിറ്റ് മോദി സര്‍ക്കാര്‍ സംഭാവന'; കിറ്റിന്‍റെ പേരില്‍ എല്‍ഡിഎഫ് വോട്ടുതേടാന്‍ ശ്രമിക്കുന്നെന്ന് വി മുരളീധരന്‍

Synopsis

കേരള സര്‍ക്കാരിന്‍റെ സംഭാവനയല്ല കിറ്റ്. നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ സംഭാവനയാണത്. ഗരീബ് കല്യാണ്‍ യോജന പ്രകാരമാണ് കിറ്റ് നല്‍കിയതെന്നും മുരളീധരന്‍

തിരുവനന്തപുരം: അരിവിതരണം രാഷ്ടീയ പ്രചരണായുധമാക്കുന്നതിന് പിന്നിൽ ഗൂഢലക്ഷ്യമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. തെരഞ്ഞെടുപ്പ് ചട്ടലംഘനം കണ്ടെത്തിയിട്ടുണ്ടെങ്കിൽ കമ്മീഷനെയാണ് സമീപിക്കേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു. കേരള സര്‍ക്കാരിന്‍റെ സംഭാവനയല്ല കിറ്റ്. നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ സംഭാവനയാണത്. ഗരീബ് കല്യാണ്‍ യോജന പ്രകാരമാണ് കിറ്റ് നല്‍കിയത്. എന്നാല്‍ അത് സംസ്ഥാനത്ത് പിണറായിയുടെ ചിത്രം വച്ചാണ് വിതരണം ചെയ്തത്. കിറ്റിന്‍റെ പേരില്‍ ഇടതുമുന്നണി വോട്ടുതേടാനുള്ള ശ്രമം നടത്തുകയാണെന്നും മുരളീധരന്‍ വിമര്‍ശിച്ചു. 


 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021