നാല് ജില്ലകളിലെ കണക്ക് പരിശോധിക്കുമ്പോൾ വ്യക്തമായ ഭൂരിപക്ഷമാണ് ഇടത് പക്ഷത്തിന് പ്രവചിക്കുന്നത്. കോഴിക്കോടും കണ്ണൂരും എൽഡിഎഫ് നേട്ടമുണ്ടാക്കും. വയനാട്ടിൽ ബലാബലം, കാസർകോടും കടുത്ത പോരാട്ടം.

09:55 PM (IST) Apr 29
വടക്കൻ കേരളത്തിലെ നാല് ജില്ലകളുടെ പോസ്റ്റ് പോൾ സർവ്വേ ഫലം പരിശോധിക്കുമ്പോൾ വ്യക്തമായ മേൽക്കൈയാണ് എൽഡിഎഫിനുള്ളത്. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യുഡിഎഫിന് മേൽ ഇടത് പക്ഷം ആധിപത്യം നേടുമെന്നാണ് സർവ്വേ പ്രവചനം. വയനാട്ടിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. കാസർകോടും പോര് കടുക്കും.
09:49 PM (IST) Apr 29
കോഴിക്കോടും ഇടത് മുന്നണിക്കാണ് മുൻതൂക്കമെന്ന് ഏഷ്യാനെറ്റ് ന്യൂസ് സി ഫോർ പോസ്റ്റ് പോൾ സർവ്വെ പ്രവചിക്കുന്നു. പത്ത് മുതൽ പതിനൊന്ന് സീറ്റ് വരെ എൽഡിഎഫ് ജില്ലയിൽ നേടിയേക്കാം. യുഡിഎഫ് രണ്ട് മുതൽ മൂന്ന് സീറ്റ് വരെ നേടാനാണ് സാധ്യത. എൻഡിഎ 14 ശതമാനം വോട്ട് ജില്ലയിൽ നേടിയെടുക്കുമെന്നും സർവ്വേ പ്രവചിക്കുന്നു.
09:28 PM (IST) Apr 29
തിരുവമ്പാടിയിൽ ഇടത് ജയം പ്രവചിച്ച് സർവ്വേ. ലിൻ്റോ ജോസഫിലൂടെ മണ്ഡലം എൽഡിഎഫ് നേടിയെടുക്കുമെന്നാണ് പ്രവചനം.
09:25 PM (IST) Apr 29
കൊടുവള്ളി എം കെ മുനീർ യുഡിഎഫിനായി പിടിച്ചെടുക്കുമെന്നാണ് സർവ്വേ പ്രവചനം. കാരാട്ട് റസാഖ് പരാജയപ്പെടുമെന്നാണ് സർവ്വേ ഫലം.
09:23 PM (IST) Apr 29
കുന്നമംഗലം എൽഡിഎഫിന് ഒപ്പം. പി ടി എ റഹീം മണ്ഡലത്തിൽ ജയിക്കുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്.
09:23 PM (IST) Apr 29
ബേപ്പൂരിൽ റിയാസ് ജയിക്കുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് സി ഫോർ സർവ്വേ പ്രവചിക്കുന്നു.
09:14 PM (IST) Apr 29
കോഴിക്കോട് സൗത്തിൽ മത്സരം പ്രവചനാതീതമെന്ന് സർവ്വേ ഫലം. യുഡിഎഫ് സ്ഥാനാർത്ഥി നൂർബിന റഷീദിന് നേരിയ മുൻതൂക്കമുണ്ടെങ്കിലും വിജയം ഉറപ്പിച്ച് പറയാനാകില്ല. കടുത്ത വെല്ലുവിളിയാണ് ഐഎൻഎല്ലിൻ്റെ അഹമ്മദ് ദേവർകോവിൽ ഉയർത്തുന്നത്.
09:12 PM (IST) Apr 29
കോഴിക്കോട് നോർത്തിൽ എൽഡിഎഫ് ജയിക്കുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. തോട്ടത്തിൽ രവീന്ദ്രന് വ്യക്തമായ ഭൂരിപക്ഷം കിട്ടാനാണ് സാധ്യത.
09:08 PM (IST) Apr 29
എലത്തൂരിൽ ശശീന്ദ്രൻ തന്നെ ജയിക്കുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. സീറ്റ് നിർണ്ണയത്തിലടക്കം ഉണ്ടായ കല്ലുകടി യുഡിഎഫിനെ പ്രതികൂലമായി ബാധിച്ചുവെന്ന് വേണം അനുമാനിക്കാൻ.
09:04 PM (IST) Apr 29
09:04 PM (IST) Apr 29
08:59 PM (IST) Apr 29
കൊയിലാണ്ടി ഇടതിനൊപ്പം തന്നെ. കാനത്തിൽ ജമീല ജയിക്കുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്.
08:58 PM (IST) Apr 29
08:54 PM (IST) Apr 29
കുറ്റ്യാടിയിൽ യുഡിഎഫിന് മുൻതൂക്കമെന്ന് ഏഷ്യാനെറ്റ് ന്യൂസ് സി ഫോർ പോസ്റ്റ് പോൾ സർവ്വെ പ്രവചിക്കുന്നു. അണികൾ നിരത്തിലിറങ്ങി പ്രകടനം വിളിച്ച് സ്ഥാനാർത്ഥിയാക്കിയ കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ രണ്ടാം സ്ഥാനത്തേക്ക് പിന്തളപ്പെട്ടാൻ സാധ്യത. പാറക്കൽ അബ്ദുള്ള ഇത്തവണയും ജയിക്കുമെന്നാണ് പ്രവചനം.
08:49 PM (IST) Apr 29
08:45 PM (IST) Apr 29
കോഴിക്കോട്ട് ആർക്കൊപ്പം നിൽക്കും ? സർവ്വേ ഫലം തത്സമയം.
08:44 PM (IST) Apr 29
ഇത് വരെയുള്ള സർവ്വേ ഫലം അനുസരിച്ച് ഇടത് മുന്നണിക്കാണ് മേൽക്കൈ, വയനാട്ടിൽ ഇടതും വലതും ഒപ്പത്തിനൊപ്പമാണെങ്കിലും കണ്ണൂർ നൽകുന്ന ഉറച്ച പിന്തുണയാണ് ഇടതിൻ്റെ കരുത്ത്. കണ്ണൂരിൽ എട്ട് മുതൽ ഒമ്പത് വരെ സീറ്റുകളാണ് എൽഡിഎഫിന് സർവ്വേ പ്രവചിക്കുന്നത്.
വയനാട് ജില്ലയിൽ ഒരിടത്ത് എൽഡിഎഫ് വിജയിക്കുമെന്നും രണ്ടിടത്ത് ഇഞ്ചോടിഞ്ച് എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സർവേ ഫലം സൂചിപ്പിക്കുന്നത്. മാനന്തവാടിയിലാണ് എൽഡിഎഫ് വിജയം സർവേ പ്രവചിക്കുന്നത്. എന്നാൽ കൽപ്പറ്റയിലും സുൽത്താൻ ബത്തേരിയിലും പോരാട്ടം കടുക്കുമെന്നും സർവേ സൂചിപ്പിക്കുന്നു.
Read: ചുരം കയറിയെത്തിയവർ നേടുമോ? വയനാട് ആർക്കൊപ്പം? ഏഷ്യാനെറ്റ് ന്യൂസ് സർവേ ഫലം
08:34 PM (IST) Apr 29
കൽപ്പറ്റയും പ്രവചനാതീതം. എം വി ശ്രേയാംസ്കുമാറിന് നേരിയ മുൻതൂക്കം പ്രവചിക്കുന്നുണ്ടെങ്കിൽ വിജയം ആർക്കെന്ന് ഉറപ്പിച്ച് പറയാൻ സാധിക്കില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് സി ഫോർ പോസ്റ്റ് പോൾ സർവ്വേ.
Read more at: കൽപ്പറ്റയിൽ വെല്ലുവിളികൾ മറികടക്കുമോ സിദ്ധിഖ്? പോസ്റ്റ് പോൾ ഫലം ഇങ്ങിനെ ...
08:28 PM (IST) Apr 29
സുൽത്താൻ ബത്തേരിയിൽ കടുത്ത പോരാട്ടം. നേരിയ മുൻതൂക്കം മാത്രമാണ് ഐസി ബാലകൃഷ്ണനുള്ളത്. കോൺഗ്രസിൽ നിന്നും വന്ന എം.എസ്.വിശ്വനാഥനാണ് എൽഡിഎഫിൻ്റെ സ്ഥാനാർത്ഥി. എൻഡിഎയിൽ സികെ ജാനുവാണ് പോരിനിറങ്ങിയത്.
08:27 PM (IST) Apr 29
08:25 PM (IST) Apr 29
കണ്ണൂർ ജില്ലയിൽ കണ്ണൂരിൽ ഇടത്പക്ഷത്തിന് മുൻതൂക്കം. എട്ട് മുതൽ ഒമ്പത് സീറ്റ് വരെ കണ്ണൂരിൽ എൽഡിഎഫ് നേടിയേക്കാമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സി ഫോർ സർവ്വേ പ്രവചിക്കുന്നത്. എൻഡിഎക്ക് ജില്ലയിലെ ഒരു മണ്ഡലത്തിലും മുൻതൂക്കം പ്രവചിക്കുന്നില്ല.
08:17 PM (IST) Apr 29
പേരാവൂരിൽ സക്കീർ ഹുസൈൻ അട്ടിമറി വിജയം നേടിയേക്കുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സി ഫോർ പോസ്റ്റ് പോൾ സർവ്വേ പ്രവചിക്കുന്നത്. സണ്ണി ജോസഫ് രണ്ടാം സ്ഥാനത്തേക്ക് പോകുമെന്നാണ് പ്രവചനം.
Read more at: പേരാവൂരിൽ വൻ അട്ടിമറി! സണ്ണി ജോസഫിനെ സക്കീർ ഹുസൈൻ പരാജയപ്പെടുത്തുമെന്ന് സർവേ ...
08:10 PM (IST) Apr 29
08:00 PM (IST) Apr 29
ആവേശപ്പോരാട്ടം നടന്ന കൂത്തുപറമ്പിൽ പോസ്റ്റ് പോളിലും അനിശ്ചിതത്വം തുടരുന്നു. എൽജെഡിയുടെ കെ.പി.മോഹനനും മുസ്ലീംലീഗിൻ്റെ പി.കെ.അബ്ദുള്ളയും മുഖാമുഖം വന്ന കൂത്തുപറമ്പിൽ ആർക്കാണ് മുൻതൂക്കം എന്ന് കൃത്യമായി പ്രവചിക്കാൻ സാധിക്കത്ത വണ്ണം അതിശക്തമായ മത്സരം നടക്കുകയാണെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സീഫോർ സർവേ പ്രവചിക്കുന്നത്.
07:58 PM (IST) Apr 29
തലശ്ശേരിയിൽ ഷംസീർ കോട്ട കാക്കുമെന്നാണ് പോസ്റ്റ് പോൾ സർവ്വേ ഫലം പ്രവചിക്കുന്നത്.
07:54 PM (IST) Apr 29
ധർമ്മടത്ത് പിണറായി വിജയൻ തന്നെ വിജയിക്കുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സി ഫോർ പോസ്റ്റ് പോൾ സർവ്വേ ഫലം പ്രവചിക്കുന്നത്.
07:43 PM (IST) Apr 29
കണ്ണൂർ മണ്ഡലത്തിൽ കടന്നപ്പള്ളി രാമചന്ദ്രനും സതീശൻ പാച്ചേനിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് ഏഷ്യാനെറ്റ് ന്യൂസ് സി ഫോർ പോസ്റ്റ് പോൾ സർവ്വേ പറയുന്നു. നേരിയ മുൻതൂക്കം കടന്നപ്പള്ളിക്ക് നൽകുന്നുണ്ടെങ്കിലും ഇവിടെ ഫലം പ്രവചനാതീതമാണ്. ബിജെപിക്ക് വേണ്ടി മത്സര രംഗത്തിറങ്ങിയ അർച്ചന വണ്ടിച്ചാലിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വരും
07:36 PM (IST) Apr 29
07:31 PM (IST) Apr 29
ഇരിക്കൂറിൽ സജീവ് ജോസഫിന് സാധ്യത പ്രവചിച്ച് പോസ്റ്റ് പോൾ സർവ്വേ. കോൺഗ്രസ് ഗ്രൂപ്പ് തർക്കങ്ങൾ ഫലത്തെ സ്വാധീനിക്കില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് സി ഫോർ സർവ്വേ ഫലത്തിൽ നിന്ന് അനുമാനിക്കാം.
07:24 PM (IST) Apr 29
07:22 PM (IST) Apr 29
കണ്ണൂരിൽ കരുത്ത് കാട്ടുമോ ഇടത് മുന്നണി, നില മെച്ചപ്പെടുത്തുമോ യുഡിഎഫ്.
07:17 PM (IST) Apr 29
ഏഷ്യാനെറ്റ് ന്യൂസ് സി ഫോർ പോസ്റ്റ് പോൾ സർവേ പ്രകാരം ജില്ലയിൽ രണ്ട് മുതൽ മൂന്ന് സീറ്റ് വരെ ഇടതുമുന്നണി നേടും. ഒന്ന് മുതൽ രണ്ട് സീറ്റ് വരെ യുഡിഎഫും ഒന്ന് മുതൽ രണ്ട് സീറ്റ് വരെ ബിജെപിയും നേടും. വോട്ട് ശതമാന കണക്കിൽ മുന്നിലെത്തുക ഇടതുമുന്നണിയാണ്. 37 ശതമാനം വോട്ടാണ് ഇടതുമുന്നണി നേടുക. യുഡിഎഫിന് 35 ശതമാനവും ബിജെപിക്ക് 26 ശതമാനവും വോട്ട് ലഭിക്കും.
07:15 PM (IST) Apr 29
തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിൽ ഇത്തവണയും വിജയസാധ്യത എൽഡിഎഫിനെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോര്‍ പോസ്റ്റ് പോള്‍ സര്‍വ്വേ ഫലം നൽകുന്ന സൂചന. രണ്ടാമൂഴത്തിനിറങ്ങിയ എം രാജഗോപാലൻ വിജയക്കൊടി പാറിക്കുമെന്നാണ് പ്രവചനം. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ എംപി ജോസഫാണ് ഇവിടെ യുഡിഎഫ് സ്ഥാനാർത്ഥി. കെ എം മാണിയുടെ മരുമകൻ കൂടിയായ അദ്ദേഹം പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെച്ചില്ലെന്നാണ് സർവേഫലം സൂചിപ്പിക്കുന്നത്.
07:11 PM (IST) Apr 29
07:06 PM (IST) Apr 29
07:05 PM (IST) Apr 29
07:01 PM (IST) Apr 29
വടക്കൻ കേരളത്തിലെ മണ്ഡലങ്ങളിൽ നിന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സർവ്വേ ഫലം പ്രഖ്യാപിച്ച് തുടങ്ങുന്നത്. കാസർകോട് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളാണ് ആദ്യം. ബിജെപി അടക്കം വലിയ പ്രതീക്ഷ വയ്ക്കുന്ന ജില്ലയിൽ എന്താകും ഫലമെന്ന് നോക്കാം.
06:45 PM (IST) Apr 29
06:34 PM (IST) Apr 29
കേരള നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ പോസ്റ്റ് പോൾ ഫലം അൽപസമയത്തിനകം ഏഷ്യാനെറ്റ് ന്യൂസ് പുറത്തു വിടും. പശ്ചിമബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ എട്ടാം ഘട്ട വോട്ടെടുപ്പ് അൽപസമയത്തികം അവസാനിക്കുന്നതോടെ പോൾ സർവ്വേകൾക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയ വിലക്ക് അവസാനിക്കും. ഇതിന് പിന്നാലെയാകും ഫലം പുറത്ത് വിടുക.