മത്സരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്ന് കെ.കെ.ശൈലജ ടീച്ചറും എം.വി.​ഗോവിന്ദനും

Published : Mar 01, 2021, 05:03 PM ISTUpdated : Mar 01, 2021, 05:06 PM IST
മത്സരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്ന് കെ.കെ.ശൈലജ ടീച്ചറും എം.വി.​ഗോവിന്ദനും

Synopsis

ഏത് മണ്ഡലത്തിലാണ് മത്സരിക്കുന്നതെന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ആയില്ലെന്ന് മന്ത്രി കെകെ ശൈലജ ടീച്ചര്‍ പ്രതികരിച്ചു.മട്ടന്നൂർ ഉൾപ്പെടെ പലമണ്ഡലങ്ങളിലും തന്നെ പരിഗണിക്കുന്നതായുള്ള വാര്‍ത്തകൾ മാധ്യമ സൃഷ്ടി മാത്രമാണ്.

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് മന്ത്രി സിപിഎം കേന്ദ്രകമ്മിറ്റി അംഗങ്ങളായ കെ.കെ.ശൈലജ ടീച്ചറും എം.വി.ഗോവിന്ദനും. ഇതുമായി ബന്ധപ്പെട്ട മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ തള്ളിക്കളയുന്നതായും ഇരുവരും പറഞ്ഞു

ഏത് മണ്ഡലത്തിലാണ് മത്സരിക്കുന്നതെന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ആയില്ലെന്ന് മന്ത്രി കെകെ ശൈലജ ടീച്ചര്‍ പ്രതികരിച്ചു.മട്ടന്നൂർ ഉൾപ്പെടെ പലമണ്ഡലങ്ങളിലും തന്നെ പരിഗണിക്കുന്നതായുള്ള വാര്‍ത്തകൾ മാധ്യമ സൃഷ്ടി മാത്രമാണ്. ഇക്കാര്യത്തിലെല്ലാം പാർട്ടി കൂടിയാലോചനകൾക്കൊടുവിൽ തീരുമാനമെടുക്കുമെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു. 

താൻ എവിടെ മത്സരിക്കണമെന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്ന് എം.വി.​ഗോവിന്ദൻ വ്യക്തമാക്കി. മത്സരിക്കണോയെന്ന കാര്യത്തിൽ വ്യക്തിപരമായി അഭിപ്രായമില്ല. പാർട്ടിക്കകത്ത് ഉയർന്നുവരുന്ന ചർച്ചകൾ മാധ്യമങ്ങളിൽ പറയേണ്ട കാര്യമില്ലെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു. 


 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021