35 സീറ്റിൽ യുഡിഎഫ് വോട്ട് ബിജെപിക്ക് കുത്തും; അതാണ് തന്ത്രമെന്ന് കോടിയേരി

Web Desk   | Asianet News
Published : Mar 31, 2021, 06:31 PM IST
35 സീറ്റിൽ യുഡിഎഫ് വോട്ട് ബിജെപിക്ക് കുത്തും; അതാണ് തന്ത്രമെന്ന് കോടിയേരി

Synopsis

35 സീറ്റിൽ യുഡിഎഫ് വോട്ട് ബിജെപിക്ക് കുത്തും. ബാക്കി മണ്ഡലങ്ങളിൽ ബിജെപി തിരിച്ച് യുഡിഎഫിന് വോട്ട് കൊടുക്കും. അതാണ് 35 ൻ്റെ തന്ത്രമെന്നും കോടിയേരി.

കോഴിക്കോട്: ഈ സർക്കാർ തുടരണം എന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണൻ. സർക്കാർ തുടർന്നാൽ നാശമായിരിക്കും എന്ന് കോൺഗ്രസ് നേതാക്കൾ പ്രചരിപ്പിക്കുന്നു. വിജയൻ്റെ അഹന്ത സഹിക്കാൻ പറ്റില്ല എന്നാണ് അവർ പ്രചരിപ്പിക്കുന്നത്. എന്താണ് ഈ അഹന്ത എന്നും കോടിയേരി ചോദിച്ചു.

പൗരത്വ നിയമം നടപ്പിലാക്കില്ല എന്ന് പറഞ്ഞതാണോ പിണറായിയുടെ അഹന്ത? നോട്ട് നിരോധനത്തിനെതിരെ മുഖ്യമന്ത്രിയടക്കം സമരത്തിന് ഇറങ്ങിയതാണോ അഹന്ത?നടപ്പാക്കാൻ പറ്റാത്ത ഗെയിൽ നടപ്പാക്കിയതാണോ അഹന്ത? വലിയ പദ്ധതികൾ യാഥാർത്ഥ്യമാക്കുന്നത് അഹന്തയാണെങ്കിൽ മലയാളികൾ  അത് അലങ്കാരമായി കാണും. 

മാർക്സിസ്റ്റ് ഹുങ്ക് അവസാനിപ്പിക്കണമെന്ന് 1991ൽ കോൺ​ഗ്രസ് അവിശുദ്ധ സഖ്യമുണ്ടാക്കി. അത് അന്ന് പൊളിഞ്ഞു. ഇപ്പോൾ അഹന്ത എന്ന് പറഞ്ഞ് അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കുന്നു. ബിജെപിയും കോൺഗ്രസും ഒരേ കാര്യം പറയുന്നു. ഇടതുപക്ഷ വിരുദ്ധ സഖ്യമാണ് ഇവരുടെ നീക്കം. 
ഇവർ കൂട്ടുകച്ചവടം നടത്തുന്നു. 35 സീറ്റ് കിട്ടിയാൽ ഭരിക്കുമെന്ന് കെ സുരേന്ദ്രൻ പറയുന്നു. അതെങ്ങനെ സാധിക്കും? 35 സീറ്റിൽ യുഡിഎഫ് വോട്ട് ബിജെപിക്ക് കുത്തും. ബാക്കി മണ്ഡലങ്ങളിൽ ബിജെപി തിരിച്ച് യുഡിഎഫിന് വോട്ട് കൊടുക്കും. അതാണ് 35 ൻ്റെ തന്ത്രമെന്നും കോടിയേരി ആരോപിച്ചു. 

PREV
click me!

Recommended Stories

'കേസെടുത്തോ!', ബൂത്തിൽ മാധ്യമങ്ങളെ കണ്ടു, എ എൻ രാധാകൃഷ്ണനും പൊലീസും തമ്മിൽ തർക്കം
Review 2021 : പിണറായി ചരിത്രം തിരുത്തി, കോൺഗ്രസ് തല മാറ്റി, ബിജെപി അക്കൗണ്ട് പൂട്ടി; സംഭവബഹുലം കേരളം @2021